Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽ പട്രോളിങ് നടത്തി...

കടൽ പട്രോളിങ് നടത്തി എക്സൈസ്

text_fields
bookmark_border
കടൽ പട്രോളിങ് നടത്തി എക്സൈസ്
cancel
വിഴിഞ്ഞം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യം​െവച്ച് കടൽ മാർഗമുള്ള മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുന്നതി​ൻെറ ഭാഗമായി തീരസുരക്ഷ കടലിൽ നിരീക്ഷണവും പട്രോളിംഗും സജീവമാക്കി പൊലീസും എക്സൈസും. പൂവാർ തീരദേശ പൊലീസ് തിരുപുറം റേഞ്ച് എക്സൈസ്, മറൈൻ പൊലീസ് എന്നിവരാണ് കഴിഞ്ഞ ദിവസംമുതൽ സംയുക്തമായി കടലിൽ പട്രോളിങ്​ നടത്തിയത്. വിഴിഞ്ഞം മുതൽ തമിഴ്നാട് അതിർത്തിയായ തെക്കേ കൊല്ലങ്കോട് വരെയുള്ള ഭാഗങ്ങളിൽ പട്രോളിങ്​ നടത്തിയ സംഘം നിരവധി ബോട്ടുകൾ പരിശോധിച്ചു. സുക്ഷ ക്രമീകരണങ്ങൾ ഇല്ലാതെയും മതിയായ രേഖകളില്ലാതെയും മത്സ്യബന്ധനം നടത്തിയവരെ പിടികൂടി ബോധവത്കരണവും താക്കീതും നൽകി വിട്ടയച്ചു. ഇനിയുള്ള ദിവസങ്ങളിലും പട്രോളിങ്​ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story