Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ മരണം:...

യുവതിയുടെ മരണം: ആശുപത്രിക്ക്​ വീഴ്​ചയില്ലെന്ന്​ വിദഗ്​ധ സമിതി റിപ്പോർട്ട്

text_fields
bookmark_border
ചിത്രം കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെതുടർന്ന്​ അമിതരക്തസ്രാവം കാരണം ഡീസൻറ്​മുക്ക്​ തട്ടാർകോണം തൊടിയിൽവീട്ടിൽ ചാന്ദന (27) മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത്​ വീഴ്​ചയി​െല്ലന്ന്​ കാട്ടി വിദഗ്​ധസംഘം ​ആരോഗ്യവകുപ്പ്​ ഡയറക്​ടർക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ യുവതിയുടെ മരണത്തെതുടർന്ന്​ പ്രതിഷേധമുണ്ടായതോടെയാണ്​ ഡി.എം.ഒ വിദഗ്​ധ അന്വേഷണം പ്രഖ്യാപിച്ചത്​. തിരുവനന്തപുരത്ത്​ ആരോഗ്യ ഡയറക്​ടറേറ്റിൽനിന്നുള്ള രണ്ട്​ വിദഗ്​ധരും പാരിപ്പള്ളി മെഡിക്കൽ കോളജിൽനിന്നുള്ള നാലംഗ സംഘവുമാണ്​ ശനിയാഴ്​ച വിക്​ടോറിയ ആശുപത്രിയിലെത്തി വിശദ അന്വേഷണം നടത്തിയത്​. ഡോക്​ടർമാർ, നഴ്​സുമാർ എന്നിവരുടെ മൊഴിയെടുത്ത സംഘം, ചാന്ദനയുടെ ആശുപത്രി രേഖകളും പരിശോധിച്ച​ു. ബന്ധുക്കളോട്​ മൊഴിയെടുക്കാൻ എത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. കൃത്യസമയത്ത്​ കഴിയാവുന്ന ചികിത്സ എല്ലാം നൽകിയെന്നും ചാന്ദനയുടെ സ്ഥിതി മോശമായതിനെതുടർന്ന്​ ഗൈനക്കോളജി വിഭാഗം മേധാവിതന്നെ നേരി​െട്ടത്തി ചികിത്സക്ക്​ നേതൃത്വം നൽകിയെന്നും സൂപ്രണ്ട്​ ഡോ. കൃഷ്​ണവേണി ഉൾപ്പെടെ ​വ്യക്തമാക്കി. രക്തം നൽകി സ്ഥിതി മെച്ചപ്പെട്ടതിന്​ ശേഷമാണ്​ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റിയതെന്നും ഒപ്പം ഗൈനക്കോളജിസ്​റ്റ്​ ഉണ്ടായിരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ രക്തസ്രാവത്തി​ൻെറ കാരണമുൾപ്പെടെ വ്യക്തമാകുകയുള്ളൂ. അതേസമയം, ചാന്ദനയുടെ കുഞ്ഞിനെ ഡിസ്​ചാർജ്​ ചെയ്​തത്​ മറ്റ്​ ആരോഗ്യപ്രശ്​നങ്ങൾ ഒന്നുമില്ലാത്തതിനാലായിരുന്നു എന്ന വിശദീകരണമാണ്​ ആശുപത്രി അധികൃതർ നൽകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story