Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:03 AM GMT Updated On
date_range 19 Dec 2021 12:03 AM GMTഎക്സിക്യൂട്ടിവ് ഉദ്യോഗസ്ഥർക്ക് ഇനി മുങ്ങിനടക്കാനാവില്ല; ഓഫിസ് വിടണമെങ്കിൽ അനുമതി വാങ്ങണം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.ഡി.ഒ ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും എക്സിക്യൂട്ടിവ് പദവിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇനി മുങ്ങിനടക്കാനാവില്ല. അതത് കലക്ടർമാരുടെ അനുമതിയോടെ മാത്രേമ സ്വന്തം ഓഫിസിൽ നിന്ന് മാറിനിൽക്കാവൂവെന്ന് ലാൻഡ് റവന്യൂ കമീഷണർ കെ. ബിജു കർശനനിർദേശം നൽകി. പലരും കലക്ടർമാരുടെ അനുമതിവാങ്ങാതെ ഓഫിസ് വിട്ടുപോകുന്നതായി ശ്രദ്ധയിൽപെട്ടതിൻെറ അടിസ്ഥാനത്തിലാണിത്. അനുമതിവാങ്ങാതെ മറ്റ് ആവശ്യങ്ങൾക്കായി ഇവർ പോകുന്നതിനാൽ അധികാരപരിധിയിലുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് തടസ്സമുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു. സബ്കലക്ടർ, ഡിവിഷനൽ ഓഫിസർ, തഹസിൽദാർ, തഹസിൽദാർ (ഭൂരേഖ) എന്നിവർ അടിയന്തരഘട്ടങ്ങളിൽ കലക്ടറുടെ അനുമതി നിർബന്ധമായും വാങ്ങണം. അടിയന്തരഘട്ടങ്ങളിൽ സ്വന്തം ഓഫിസ് വിട്ടുപോകേണ്ടി വരുകയാണെങ്കിൽ ആ ഉദ്യോഗസ്ഥന് പകരം ഉദ്യോഗസ്ഥനെ കലക്ടർ ചുമതലപ്പെടുത്തണമെന്നും നിർദേശം നൽകി. ജില്ല, താലൂക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപറേഷൻ സൻെററുകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥർ ഹാജരായിരിക്കണം. ഈ സംവിധാനങ്ങൾ പൂർണമായും പ്രവർത്തനസജ്ജമായിരിക്കണമെന്ന് കലക്ടർമാർ ഉറപ്പുവരുത്തണമെന്നും ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവിൽ പറയുന്നു. വടകര താലൂക്ക് ഓഫിസിൽ വെള്ളിയാഴ്ച പുലർച്ചയുണ്ടായ തീപിടിത്തത്തിൻെറ പശ്ചാത്തലത്തിൽ കൂടിയാണിത്. തീപിടിത്തത്തിൽ കെട്ടിടം മുഴുവൻ കത്തിനശിച്ചിരുന്നു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story