Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:06 AM GMT Updated On
date_range 19 Dec 2021 12:06 AM GMTകൊല്ലങ്കോട് മുനിസിപ്പാലിറ്റി രൂപവത്കരണം: പൊതുജനാഭിപ്രായം തേടുന്നു
text_fieldsbookmark_border
നാഗർകോവിൽ: കൊല്ലങ്കോട്, ഏഴുദേശം ടൗൺ പഞ്ചായത്തുകളെ യോജിപ്പിച്ച് 33 വാർഡുകളുള്ള കൊല്ലങ്കോട് മുനിസിപ്പാലിറ്റി രൂപവത്കരിക്കാനും തെങ്കൻ പുതൂർ, ആളൂർ ടൗൺ പഞ്ചായത്ത് എന്നിവയെ നാഗർകോവിൽ കോർപറേഷനിൽ ലയിപ്പിച്ച് 52 വാർഡുകളായി വിപുലീകരിക്കാനുമുള്ള സർക്കാർ ഉത്തരവിൻെറ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട പ്രദേശത്തെ പൊതുജനാഭിപ്രായം തേടാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ഇതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുള്ളവർ 20ന് നാഗർകോവിൽ കലക്ടർ ഓഫിസിൽ നടക്കുന്ന വാർഡ് പുനർനിർണയ കമീഷനിൽ നേരിട്ടോ എഴുത്ത് മുഖേനയോ പരാതി നൽകണമെന്ന് ജില്ല കലക്ടർ എം. അരവിന്ദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story