Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:06 AM GMT Updated On
date_range 19 Dec 2021 12:06 AM GMTനാടൻ രുചിയുമായി അഗ്രോ ഫെസ്റ്റ്; സ്റ്റാളുകളിൽ ജനത്തിരക്ക്
text_fieldsbookmark_border
തിരുവനന്തപുരം: പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഒട്ടേറെ വിഭവങ്ങൾ, സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി തയാറാക്കുന്ന പലഹാരങ്ങളും ഉൽപന്നങ്ങളും, വീട്ടുൽപന്നങ്ങളും ഉപകരണങ്ങളുമടക്കം 120 സ്റ്റാളുകളിൽ ഒരുക്കിയ അഗ്രോ ഫുഡ് പ്രോ -2021 തലസ്ഥാന നഗരിയുടെ ശ്രദ്ധയാകർഷിക്കുന്നു. എല്ലാ സ്റ്റാളിലും രണ്ട് ദിവസമായി ജനത്തിരക്കാണ്. നാടൻ രുചിവൈവിധ്യങ്ങളുടെയും കാർഷിക ഉൽപന്നങ്ങളുടെയും കലവറയാണ് ഇതെന്ന് സന്ദർശകരുടെ സാക്ഷ്യം. തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച ആരംഭിച്ച മേള 20 വരെയാണ് നടക്കുക. രാവിലെ 11 മുതൽ രാത്രി എട്ടുവരെ നടക്കുന്ന മേളയിൽ ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദ്യയിലെ സമീപകാല പ്രവണതകളുൾപ്പടെ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.30 മുതൽ 1.30 വരെ നടന്ന സെമിനാറിൽ കിഴങ്ങുവിളകളിൽ നിന്ന് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി നിലവിലുള്ള സാധ്യതയും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ ശ്രീകാര്യം സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. എം.എസ്. സജീവ് സംസാരിച്ചു. ഉച്ചക്ക് നടന്ന സെമിനാറിൽ മാംസ സംസ്‌കരണ ഉൽപന്നങ്ങളിലെ സാധ്യതകളും സാങ്കേതിക വിദ്യകളും വിഷയത്തിലെ സെമിനാറിൽ തൃശൂർ മണ്ണുത്തി കെ.വി.എ.എസ്.യു മീറ്റ് ടെക്‌നോളജി യൂനിറ്റ് അസി. പ്രഫസർ ഡോ. ഇർഷാദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story