Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:00 AM GMT Updated On
date_range 12 Feb 2022 12:00 AM GMTകഴക്കൂട്ടം സൈനിക സ്കൂൾ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു.
text_fieldsbookmark_border
പോത്തൻകോട്: പ്രതിസന്ധിയിലായ കഴക്കൂട്ടം സൈനിക സ്കൂൾ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. ഭാവി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും തമ്മിൽ ധാരണപത്രം ഒപ്പുവെക്കണമെന്ന് സൈനിക സ്കൂൾ അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. ഇരുസംബന്ധിച്ച റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് കൈമാറും. സംസ്ഥാനത്തെ ഏക സൈനിക സ്കൂൾ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണ്. സ്കൂളിനുള്ള കേന്ദ്ര സഹായം വർഷം ഒന്നേകാൽ കോടിക്ക് താഴെയാണ്. കുട്ടികളുടെ ഫീസാണ് പിന്നെയുള്ള വരുമാനം. സ്കൂളിലെ 605 കുട്ടികളിൽ 67 ശതമാനവും മലയാളികളാണ്. ജീവനക്കാരുടെ പെൻഷൻ ബാധ്യത ഏറ്റെടുക്കുക, പാവപ്പെട്ട കുട്ടികൾക്കുള്ള സ്കോളർഷിപ് തുക കൂട്ടുക എന്നിവ അംഗീകരിച്ചാൽ സർക്കാറിന് പ്രതിവർഷം ആറുകോടി രൂപയാണ് ചെലവ്. ഈ വർഷം ആറു കോടി രൂപ ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് സൈനിക സ്കൂൾ കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. വിഷയം സർക്കാറിന്റെ സജീവ പരിഗണയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പ്രിൻസിപ്പൽ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവരുമായി മന്ത്രി ചർച്ച നടത്തി. എം.എൽ.എ കടകമ്പള്ളി സുരേന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story