Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:00 AM GMT Updated On
date_range 12 Feb 2022 12:00 AM GMTസംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അവഗണിക്കുന്നു -എം.കെ. സ്റ്റാലിൻ
text_fieldsbookmark_border
നാഗർകോവിൽ: സംസ്ഥാനങ്ങളുടെ അധികാരവും അവകാശങ്ങളും കവർന്ന് യൂനിയൻ സർക്കാർ സമ്മർദം ചെലുത്തുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. കന്യാകുമാരി ജില്ലയിൽനിന്ന് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന ഡി.എം.കെ സഖ്യകക്ഷി നേതാക്കളെയും പ്രവർത്തകരെയും വിഡിയോ കോൺഫറൻസിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയിൽ സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുക നൽകുന്നില്ല. ഒരു രാജ്യം ഒരു രജിസ്ട്രേഷന്റെ പേരിൽ സംസ്ഥാനങ്ങളുടെ അവകാശത്തിൽ വീണ്ടും കൈവെക്കുന്ന സമീപനമാണ് ബജറ്റിൽ കണ്ടത്. തമിഴ് ജനതയെ 'വണക്കം' എന്ന് അഭിസംബോധന മാത്രം ചെയ്യുന്ന പ്രധാനമന്ത്രി തമിഴ്നാട് വെള്ളത്തിൽ മുങ്ങിയപ്പോൾ ദുരിതാശ്വാസമായി 6630 കോടി ചോദിച്ചപ്പോൾ ഒരു രൂപപോലും നൽകിയില്ല. രാജ്യം യൂനിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞപ്പോൾ പ്രധാനമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിവുള്ളതാണ്. ശ്രീലങ്കൻ സർക്കാർ തമിഴ് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ ലേലത്തിൽ വിടുന്നതിലും നീറ്റ് പരീക്ഷ റദ്ദാക്കുന്നതിലും യൂനിയൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. മന്ത്രി മനോതങ്കരാജ്, ജില്ല സെക്രട്ടറി സുരേഷ് രാജൻ, സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story