Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:03 AM GMT Updated On
date_range 12 Feb 2022 12:03 AM GMTപൊലീസിന് കോടികളുടെ പുതിയ വാഹനങ്ങൾ; അതൃപ്തിയുമായി മറ്റ് വകുപ്പുകൾ
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് സേനക്കായി കോടികളുടെ പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയ ധനവകുപ്പിന്‍റെ നടപടിയിൽ റവന്യൂ ഉൾപ്പെടെ മറ്റ് വകുപ്പുകൾക്ക് കടുത്ത അതൃപ്തി. വാഹനങ്ങൾ വാടകക്കെടുക്കാൻ പോലും മറ്റ് വകുപ്പുകൾക്ക് അനുമതി നിഷേധിച്ചെന്ന ആക്ഷേപമാണുള്ളത്. പൊലീസിനായി നൂറിലധികം വാഹനങ്ങൾ വാങ്ങുകയും വിവിധ ജില്ലകളിലേക്ക് കൈമാറുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. 44 ഫോഴ്സ് ഗൂർഖ ജീപ്പുകളും 72 മഹീന്ദ്ര ബൊലേറോയുമാണ് വാങ്ങിയത്. ഗൂർഖ വാഹനം ഒന്നിന് 14 ലക്ഷവും ബൊലേറോക്ക് എട്ടു ലക്ഷവുമാണ് അടിസ്ഥാന വില. 116 വാഹനങ്ങൾക്കായി കോടികളാണ് ചെലവാക്കിയത്. വിവിധ ജില്ലകൾക്ക് വാഹനങ്ങൾ അനുവദിച്ച് പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവുമിറങ്ങി. വാഹനങ്ങൾ വാങ്ങിയത് വിവാദമാക്കുന്നതിൽ കാര്യമില്ലെന്നും പൊലീസ് സേനയുടെ ആധുനീകരണത്തിനായുള്ള പ്രത്യേക ഫണ്ടാണ് ചെലവഴിച്ചതെന്നുമാണ് ആഭ്യന്തരവകുപ്പിന്‍റെ വിശദീകരണം. എന്നാൽ, റവന്യൂ, ടൂറിസം വകുപ്പുകൾക്ക് ധനവകുപ്പിന്‍റെ നടപടിയിൽ പ്രതിഷേധമുണ്ട്. ഏറ്റവുമധികം ഫീൽഡ് ജോലി ചെയ്യേണ്ടിവരുന്ന വില്ലേജ് ഓഫിസർമാർക്ക് നാലോ അഞ്ചോ വില്ലേജിന് ഒരു വാഹനമെന്ന കണക്കിൽ 350 എണ്ണം വാടകക്കെടുക്കാൻ ശിപാർശ സമർപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. അപേക്ഷകർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ സൈറ്റ് പരിശോധനക്കുൾപ്പെടെ പോകേണ്ടിവരുന്നതാണ് വില്ലേജ് ഓഫിസുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ മൂലകാരണമെന്ന് റവന്യൂ അധികൃതർ പറയുന്നു. അതിനാൽ വകുപ്പിന് വാഹനങ്ങൾ ലഭ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ബിജു ചന്ദ്രശേഖർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story