Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണൂര്‍ മെഡിക്കല്‍...

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് ആൻഡ്​ റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി

text_fields
bookmark_border
തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് ആൻഡ്​ റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രണ്ട് അസിസ്റ്റന്റ് പ്രഫസരുടെ തസ്തികകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നിലവിലെ പ്രിന്‍സിപ്പാള്‍ ഡോ. കെ. അജയകുമാര്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ പ്രഫസര്‍ കൂടിയാണ്. നിലവിലുള്ള ഡോക്ടര്‍മാരെ കൂടാതെയാണ് പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനംകൂടി കോളജില്‍ ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ കൂടുതല്‍ തസ്തിക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story