Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 12:05 AMUpdated On
date_range 1 April 2022 12:05 AMനെടുമങ്ങാട് ബഷീർ കൊലക്കേസ്: ദമ്പതികൾക്ക് കഠിനതടവും പിഴയും
text_fieldsbookmark_border
തിരുവനന്തപുരം: കൊലപാതകക്കേസിൽ പ്രതികളായ ദമ്പതികൾക്ക് കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ സലിം മൻസിലിൽ ബഷീറിനെ (54) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗർ പഴയവിള പുത്തൻവീട്ടിൽ സിദ്ധിഖ്(56)ന് ആറു വർഷം തടവും ഭാര്യ നാജു എന്ന നാജ ബീഗത്തിന് (47) മൂന്നുവർഷം തടവുമാണ് ശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീ. സെഷൻസ് കോടതി ജഡ്‌ജി എ.എസ്. മല്ലികയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാംപ്രതി വിചാരണ സമയത്ത് മരിച്ചിരുന്നു. 2009 ജനുവരി 21 നാണ് സംഭവം. രണ്ടാം പ്രതി സിദ്ധിഖിൽ നിന്നും കൊലപാതകം നടക്കുന്നതിന് രണ്ടര വർഷം മുമ്പ് ബഷീർ വീടും സ്ഥലവും വിലക്ക് വാങ്ങിയിരുന്നു. നാലര സൻെറ് വസ്‌തു അളന്ന് അതിരുതിരിച്ച് നൽകണമെന്ന് സിദ്ദീഖിനോട് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. സംഭവ ദിവസം കൊല്ലപ്പെട്ട ബഷീറും നാലാം പ്രതി നാജ ബീഗവുമായി അതിര് തിരിച്ച് തരുന്നതു സംബന്ധിച്ച് തർക്കം ഉണ്ടായി. അന്ന് രാത്രി 9.30ന് നാജ തന്‍റെ പിതാവായ ഒന്നാം പ്രതിയെയും കൂട്ടി ബഷീറിന്‍റെ വീട്ടിലേക്ക് പോയി. ബഷീറിനെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നും വടക്ക് വശത്തേക്ക് കൊണ്ടുപോയി തടിക്കഷണംകൊണ്ട് തലയിലും നെഞ്ചിലും മർദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ രണ്ടാം പ്രതി സിദ്ദീഖും ബഷീറിനെ മർദിച്ചു. ബഷീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറിന്‍റെ ഭാര്യ ആരിഫാബീവിയുടെ മൊഴിയാണ് വിചാരണയിൽ നിർണായകമായത്. സംഭവം കണ്ട അയൽവാസികളായ മോഹനൻ എന്ന അശോക് കുമാറും ഭാര്യ അനിതയും കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ ഭാഗം 13 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. സാഹചര്യ തെളിവുകളുടെയും മെഡിക്കൽ ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ എൻ.സി. പ്രിയൻ, ഡി.ജി. റെക്‌സ് എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story