Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:04 AM GMT Updated On
date_range 5 May 2022 12:04 AM GMTഅശരണർക്ക് ഭക്ഷണം നൽകി ഓട്ടോ ഡ്രൈവർമാർ
text_fieldsbookmark_border
ബാലരാമപുരം: ചെറിയ പെരുന്നാൾ ദിനത്തിൽ അശരണരും ആലംബഹീനരുമായ വയോജനങ്ങൾക്ക് ഭക്ഷണം നൽകി ബാലരാമപുരത്തെ ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർമാർ. വിഴിഞ്ഞം റോഡ് കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന 50ഓളം ഓട്ടോ ഡ്രൈവർമാർ ചേർന്ന് രണ്ടുവർഷം മുമ്പ് രൂപവത്കരിച്ച ഓട്ടോ ഡ്രൈവേഴ്സ് സംഘം ചാരിറ്റബിൾ സൊസൈറ്റിയാണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത്. സിസിലിപുരത്തെ പുനർജനി ജനസേവ കേന്ദ്രത്തിലാണ് പെരുന്നാൾ ഭക്ഷണം വിളമ്പിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും തങ്ങളുടെ സഹജീവി സ്നേഹം കാണിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് വി. മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് എ. പീരുമുഹമ്മദ് അധ്യക്ഷതവഹിച്ചു. ബാലരാമപുരം പൊലീസ് ഇൻസ്പെക്ടർ ഡി. ബിജുകുമാറും സംബന്ധിച്ചു. അസോസിയേഷൻ പ്രവർത്തകനായിരിക്കെ വാഹനാപകടത്തിൽ മരിച്ച ജയകുമാറിന്‍റെ കുടുംബത്തിനുള്ള ധനസഹായം പൊലീസ് ഇൻസ്പെക്ടർ ഡി. ബിജുകുമാർ കൈമാറി. ബാലരാമപുരം പി. അൽഫോൻസ്, ചന്ദ്രൻ പനയറക്കുന്ന്, വൈ. ഷീൻ, പുനർജനി ഡയറക്ടർ ഷാ സോമസുന്ദരം എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് സൊസൈറ്റി അംഗങ്ങൾക്ക് പലവ്യഞ്ജന കിറ്റും നൽകിയിരുന്നു. WhatsApp Image blpm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story