Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:07 AM GMT Updated On
date_range 5 May 2022 12:07 AM GMTവന്ദേഭാരത് പ്രഖ്യാപനം: കെ-റെയിലിൽ നിന്ന് സർക്കാർ പിന്മാറണം -കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിൻ സർവിസ് കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ-റെയിൽ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കെ. മുരളീധരൻ എം.പി. കേന്ദ്രത്തിന്‍റെ പ്രഖ്യാപനം പിന്മാറ്റത്തിന് സർക്കാറിന് ലഭിച്ച സുവർണാവസരമാണ്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടെ മലബാറിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും കെ- റെയിലിനെതിരെ ജനങ്ങൾ രംഗത്തുവന്നു. എം.പിമാർ വികസനം അട്ടിമറിക്കുന്നെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംസ്ഥാനത്ത് നിന്നുള്ള ജനപ്രതിനിധികളെ അപമാനിക്കുന്നതാണ്. സർക്കാർ ചെയ്യുന്ന എല്ലാ തെറ്റും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം എം.പിമാർക്കില്ല. അതിനാലാണ് കെ-റെയിലിനെതിരെ ശക്തമായ നിലപാടെടുത്തത്. അതേസമയം, എയിംസ്, സഹകരണ സ്ഥാപനങ്ങളെ ആർ.ബി.ഐ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമം, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഏറ്റെടുക്കൽ തുടങ്ങിയ സംസ്ഥാനത്തിന്‍റെ പൊതുവിഷയങ്ങളിൽ സർക്കാറിനൊപ്പം തങ്ങൾ നിലപാടെടുത്തിട്ടുണ്ട്. പൊതുവിഷയങ്ങളിൽ യോജിച്ചുനിൽക്കുമ്പോഴും എതിർക്കേണ്ടവയെ എതിർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story