Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:08 AM GMT Updated On
date_range 5 May 2022 12:08 AM GMTവികാസ് ഭവനിൽനിന്ന് കൊച്ചുവേളിയിലേക്ക് ബസ് സർവിസ് വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: വികാസ് ഭവനിലും പരിസരത്തുമായി പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്ക് വൈകുന്നേരങ്ങളിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാവുന്ന വിധത്തിൽ സർവിസുകൾ ക്രമീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. വികാസ്ഭവന്‍ സമീപം യൂനിവേഴ്സിറ്റി ബസ് സ്റ്റോപ്പിൽനിന്നും ബൈപാസ് വഴി സർവിസ് ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി കമീഷനെ അറിയിച്ചു. തിരുവനന്തപുരം സിറ്റി യൂനിറ്റിൽനിന്നും കൊച്ചുവേളിയിലേക്ക് 14 ട്രിപ്പുകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന സർവിസുകൾ കാര്യക്ഷമമായി നടത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story