Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:04 AM GMT Updated On
date_range 11 May 2022 12:04 AM GMTഭരണകൂടങ്ങൾ ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപിക്കരുത് -ജ. കെമാൽ പാഷ
text_fieldsbookmark_border
തിരുവനന്തപുരം: അധികാരത്തിന്‍റെ മറവിൽ ഭരണകൂടങ്ങൾ ജനങ്ങളുടെമേൽ കൂടുതൽ ഭാരം അടിച്ചേൽപിക്കുന്നത് ശരിയല്ലെന്നും പാവപ്പെട്ടവരെ കരുതാത്ത തീരുമാനങ്ങൾ ഒഴിവാക്കണമെന്നും ഹൈകോടതി മുൻ ജഡ്ജസ് ജസ്റ്റിസ് കെമാൽ പാഷ. അബ്ദുല്ല മുതലാളി സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം യു.ഡി.എഫ് കൺവീനർ എം.എം. ഹസനിൽനിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ പ്രഫ. എ. നസീമുദ്ദീൻ അധ്യക്ഷതവഹിച്ചു. അബ്ദുല്ല മുതലാളിയുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. 'പ്രകൃതി' സംഘടന ഫൗണ്ടേഷൻ ഗ്രന്ഥശാലക്കായി സമ്മാനിച്ച ഗ്രന്ഥശേഖരം പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി കെ. ശങ്കരനാരായണപിള്ള അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്കുള്ള മറ്റ് പുരസ്കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു. എ. അബ്ദുൽ കലാം, ഡോ. കായംകുളം യുനൂസ്, വക്കം സുകുമാരൻ, പിരപ്പൻകോട് സുഭാഷ്, ചാന്നാങ്കര എം.പി. കുഞ്ഞ്, സി.വി. സുരേന്ദ്രൻ, ജി. ലെവിൻ, വക്കം ഷക്കീർ, വക്കം പഞ്ചായത്ത് പ്രസിഡന്‍റ് എ. താജുന്നിസ എന്നിവർ സംസാരിച്ചു. ചിത്രം: kemal pasha കാപ്ഷൻ: അബ്ദുല്ല മുതലാളി സ്മാരക പുരസ്കാരം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ജസ്റ്റിസ് കെമാൽ പാഷക്ക് സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story