Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:05 AM GMT Updated On
date_range 11 May 2022 12:05 AM GMTപാചകവാതക കൊള്ളക്കെതിരെ മഹിള അസോസിയേഷൻ പ്രതിഷേധം
text_fieldsbookmark_border
തിരുവനന്തപുരം: പാചക വാതക വില ദൈനംദിനം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജി. ശാരിക അധ്യക്ഷയായി. സെക്രട്ടറി വി. അമ്പിളി, കേന്ദ്ര കമ്മിറ്റി അംഗം മീനാംബിക, ജയശ്രീ ഗോപി, വസന്തകുമാരി, മായ പ്രദീപ്, ലളിതകുമാരി, കെ.ബി. ശോഭനകുമാരി, ഇന്ദിര ടീച്ചർ, മീര, ശ്രീകുമാരി, ജലജ തുടങ്ങിയവർ സംസാരിച്ചു. IMG-20220510-WA0222 കാപ്ഷൻ: പാചക വാതക വിലവർധനക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫിസിന് മുന്നിൽ നടത്തിയ സമരം സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story