Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:03 AM GMT Updated On
date_range 9 Jun 2022 12:03 AM GMTആർ.ഡി.ഒ കോടതിയിൽനിന്ന് നഷ്ടപ്പെട്ടത് 140 പവൻ; പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ശിപാർശ
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണത്തിന്‍റെ വ്യാപ്തി വർധിക്കുന്നു. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥനായ പേരൂർക്കട എസ്.എച്ച്.ഒ സിറ്റി പൊലീസ് കമീഷണർക്ക് കത്ത് നൽകി. മോഷണത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്ന ആവശ്യം ഉന്നയിച്ചത്. തൊണ്ടിമുതലായി സൂക്ഷിച്ചതിൽനിന്ന് 139 പവൻ മോഷണം പോയതായാണ് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായത്. സബ് കലക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 72 പവൻ മോഷണം പോയതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് 67 പവൻകൂടി മോഷ്ടിച്ചതായി പൊലീസ് പരിശോധനയിൽ വ്യക്തമായത്. ഇതിൽ 30 പവനോളം മോഷ്ടിച്ചത് മുക്കുപണ്ടം പകരം വെച്ചാണെന്നും കണ്ടെത്തി. 2010 മുതൽ 2019 വരെ കോടതിയിലെത്തിയ സ്വർണമാണ് മോഷണം പോയത്. കഴിഞ്ഞദിവസം തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നി. പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ചതായി വ്യക്തമായത്. 220 ഗ്രാമിലധികം മുക്കുപണ്ടമാണെന്നാണ് കണ്ടെത്തിയത്. 2018 മുതൽ 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരമാണ് മുക്കുപണ്ടം വെച്ചത്. തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടാണ്. സീനിയർ സൂപ്രണ്ടുമാരോ ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്നത് അറിയാവുന്ന മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നതെന്നാണ് സംശയം. ചില ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകള്‍ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങും. 2017 മുതൽ 2021 ഫെബ്രുവരിവരെയുള്ള തൊണ്ടിമുതൽ ഓഡിറ്റ് നടത്തിയ എ.ജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനുശേഷം മോഷണം നടന്നിരിക്കാനാണ് സാധ്യത. അല്ലെങ്കിൽ പാക്കറ്റുകള്‍ തുറന്ന് പരിശോധിക്കാതെ എ.ജി ഓഫിസിൽ നിന്നെത്തിയ ഓഡിറ്റ് സംഘം റിപ്പോർട്ട് തയാറാക്കിയതാകാം. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ ഓഡിറ്റ് സംഘത്തിന്‍റെ മൊഴിയെടുക്കണമെന്ന് കാണിച്ച് എ.ജിക്ക് കത്ത് നൽകും. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story