Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:40 AM IST Updated On
date_range 19 Jun 2022 5:40 AM IST'ലുലു ഫുഡ് എക്സ്പോ 2022'ന് തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: ലുലുമാളിലെ ആദ്യ അന്താരാഷ്ട്ര ഫുഡ് എക്സ്പോക്ക് തുടക്കം. മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിൽ നടൻ ജയസൂര്യ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ലോകത്തെ രുചിക്കൂട്ടുകളെല്ലാം ഭക്ഷണപ്രേമികൾക്ക് മുന്നിലെത്തിക്കുന്ന എക്സ്പോ ഹൈപ്പര്‍മാര്‍ക്കറ്റിലും ഫുഡ്കോര്‍ട്ടിലും മാൾ എട്രിയത്തിലുമായി വിപുലമായ ക്രമീകരണങ്ങളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൻെറ പരമ്പരാഗത രുചിക്കൂട്ടുകള്‍ക്കൊപ്പം തായ്ലൻഡ്, മെക്സിക്കൻ, ലെബനീസ്, ഇൻന്തോനേഷ്യന്‍, അറബിക് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കൊതിയൂറുന്നതും വൈവിധ്യംനിറഞ്ഞതുമായ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതാണ് ഫുഡ് എക്സ്പോ. സാധാരണ ഭക്ഷ്യമേളകളിൽനിന്ന് വ്യത്യസ്തമായി ഭക്ഷണ വിഭവങ്ങൾ രുചിയറിഞ്ഞ് വാങ്ങാന്‍ അവസരമൊരുക്കുന്ന ഫുഡ് സാംപ്ളിംഗും എക്സ്പോയിലുണ്ട്. അന്താരാഷ്ട്ര എഫ്.എം.സി.ജി ബ്രാൻഡുകളുടെയടക്കം നാൽപതോളം കൗണ്ടറുകള്‍ ഇതിന് മാത്രമായി തുറന്നു. എക്സ്പോയുടെ ഭാഗമായി കേക്ക് ഐസിംഗ്, സാലഡ് മേക്കിങ്, ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ കാർവിംഗ്, സാൻവിച് മേക്കിംഗ് അടക്കം പാചക മത്സരങ്ങളും, മാസ്റ്റര്‍ ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചക ക്ലാസുകളും, പ്രോഡക്ട് ലോഞ്ചുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 26 വരെയാണ് ഫുഡ് എക്സ്പോ. ദിവസവും ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയാണ് സമയം. ചടങ്ങിൽ ഉപഭോക്താക്കൾക്കായുള്ള ലുലു ഹാപ്പിനസ് എന്ന ലോയൽറ്റി പദ്ധതിയുടെ ലോഗോ പ്രകാശനവും ജയസൂര്യ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story