Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുട്ടിൽ മരം മുറി: ആകെ...

മുട്ടിൽ മരം മുറി: ആകെ കണ്ടുകെട്ടാനായത്​ 22 കഷണം തടികൾ മാത്രം

text_fields
bookmark_border
തിരുവനന്തപുരം: വയനാട്​ മുട്ടിൽ മരം മുറിക്കേസിൽ ഇതുവരെ കണ്ടുകെട്ടാനായത്​ 22 കഷ​ണം വീട്ടിത്തടികൾ മാത്രം. വിവാദ റവന്യൂ ഉത്തരവിന്‍റെ മറവിൽ സർക്കാറിലേക്ക്​ റിസർവ്​ ചെയ്ത രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയ കേസിലാണിത്​. വയനാട്​ കൂടാതെ തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽനിന്ന്​ 14.42 കോടിയുടെ മരം​ മുറിച്ച്​ കടത്തിയെന്നാണ്​ വനംവകുപ്പിന്‍റെ പ്രാഥമിക കണക്ക്​. ഈ ജില്ലകളിൽനിന്ന്​ ഏകദേശം 1800 തടിക്കഷണങ്ങളാണ്​ മുറിച്ച്​ കടത്തി​യത്​. ​വയനാട്​ ജില്ലയിലെ വനം വകുപ്പ്​ ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനം കൊണ്ട്​ മാത്രമാണ്​ 22 കഷണങ്ങളെങ്കിലും സർക്കാറിലേക്ക്​ കണ്ടുകെട്ടാനായത്​. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയാണ്​ വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായി വീട്ടിമരങ്ങൾ മുറിച്ച്​ കടത്തിയത്​. സർക്കാറിലേക്ക്​ റിസർവ്​ ചെയ്ത മരങ്ങൾ മുറിക്കാൻ അനുമതിയുണ്ടെന്ന്​ തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകൾ കാണിച്ചും സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നടക്കമാണ്​ മരങ്ങൾ മുറിച്ചത്​. ഇവ ഇടനിലക്കാർ വഴി മരക്കച്ചവടക്കാർക്ക്​ വിൽക്കുകയും ചെയ്തു. സംസ്ഥാനത്ത്​ നിലവിലുള്ള 1964ലെ കേരള ഭൂമി പതിവ്​ ചട്ടം, വനം വകുപ്പി​ന്‍റെ കേരള പ്രമോഷൻ ഓഫ്​ ട്രീ ഗ്രോത്ത്​ ആക്​ട്​ 2011, കേരള പ്രിസർവേഷൻ ഓഫ്​ ട്രീസ്​ ആക്​ട്​ എന്നിവ പ്രകാരം തേക്ക്​, ചന്ദനം, കരിങ്ങാലി, ഈട്ടി എന്നിവയുടെ അവകാശം സർക്കാറിൽ നിക്ഷിപ്​തമാണ്​. എന്നാൽ​ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ​ 2020 ഒക്​ടോബർ 24ലെ ഉത്തരവ്​ പ്രകാരം ചന്ദനം ഒഴികെ എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്കാണെന്നും ​മുറിക്കാൻ​ ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും വ്യക്തമാക്കി. ഇതിന്‍റെ മറവിലായിരുന്നു മരം കൊള്ള. ഇടുക്കി ജില്ലയിൽനിന്ന്​ മാത്രം വനം, റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി നിരവധി പാസുകൾ പ്രതികൾ സമ്പാദിച്ചു. മരംമുറി കേസ്​ അന്വേഷിച്ച പ്രത്യേക സംഘവും വനം വകുപ്പും കുറ്റക്കാരനെന്ന്​ കണ്ടെത്തിയ കൺസർവേറ്റർ എം.ടി. സാജനെ സംരക്ഷിക്കുകയാണ്​ ചെയ്തത്. അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ദക്ഷിണമേഖല വനം സർക്കിൾ മേധാവിയാക്കി. വയനാട്​ ഒഴികെ മറ്റ്​ ജില്ലകളിൽനിന്ന്​ മുറിച്ച്​ കടത്തിയ മരങ്ങൾ എവിടെപ്പോയെന്നതിൽ വനംവകുപ്പിന്​ മറുപടിയുമില്ല. കെ.എസ്​. ശ്രീജിത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story