Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ണെണ്ണ പെർമിറ്റ്:...

മണ്ണെണ്ണ പെർമിറ്റ്: സംയുക്ത പരിശോധന 27ന്

text_fields
bookmark_border
തിരുവനന്തപുരം: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെയും എൻജിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്‌, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെ സംസ്ഥാനത്തെ നിശ്ചിത കേന്ദ്രങ്ങളിൽ നടത്തുമെന്ന്​ മന്ത്രി സജി ചെറിയാൻ അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരിശോധനയാണ് പുതുക്കിയ തീയതിയിൽ നടത്തുക. 10 വർഷം വരെ കാലപ്പഴക്കമുള്ള എൻജിനുകൾ പരിശോധനക്ക് ഹാജരാക്കാം. യാനങ്ങൾക്കും എൻജിനുകൾക്കും രജിസ്ട്രേഷൻ മത്സ്യബന്ധന ലൈസൻസ്, ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ട്​ എൻജിനുകൾക്ക്​ മാത്രമേ പെർമിറ്റ് അനുവദിക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story