Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2020 5:29 AM IST Updated On
date_range 18 Sept 2020 10:51 AM ISTഅട്ടപ്പാടിയിലെ 2730 ഏക്കർ ആദിവാസി കൃഷിഭൂമിയിൽ ടൂറിസം പദ്ധതി; പ്രകൃതിയോടിണങ്ങി താമസിക്കാം, ട്രക്കിങ്ങിനും സൗകര്യം
text_fieldsbookmark_border
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിഭൂമിയിൽ സ്വകാര്യസ്ഥാപനത്തിന് പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതിക്ക് കരാർ നൽകി. അടിമതുല്യം ജീവിച്ചിരുന്ന ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിന് 1975ൽ രൂപവത്കരിച്ച അട്ടപ്പാടി കോഓപറേറ്റിവ് ഫാമിങ് സൊസൈറ്റിയുടെ (എ.സി.എഫ്.എസ്) ഭൂമിയിലാണ് എൽ.എ ഹോംസ് എന്ന സ്ഥാപനവുമായി എ.സി.എഫ്. എസ് മാനേജിങ് ഡയറക്ടറായിരുന്ന ഒറ്റപ്പാലം മുൻ സബ് കലക്ടർ ജെറോമിക് ജോർജ് കരാർ ഒപ്പിട്ടത്.
2019 ഫെബ്രുവരി എട്ടിന് കരാർ ഒപ്പിടുേമ്പാൾ അദ്ദേഹം അട്ടപ്പാടി നോഡല്‍ ഓഫിസറായിരുന്നു. ഫാമിൽ പട്ടയം ലഭിച്ച ആദിവാസികൾപോലും കരാർവിവരം അറിഞ്ഞിരുന്നില്ല. എ.സി.എഫ്.എസിന് കീഴിലുള്ള വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര ഫാമുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫാമുകളിൽ പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതി നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ താൽപര്യമുള്ള വ്യക്തികളിൽനിന്നും ഏജൻസികളിൽനിന്നും നിർദേശങ്ങൾ തേടി 2018 നവംമ്പർ 28നാണ് പരസ്യം വന്നത്.
അട്ടപ്പാടിക്ക് പുറത്തുള്ളവർക്കും അപേക്ഷിക്കാമെന്നും പറഞ്ഞിരുന്നു. കലക്ടർ, സബ് കലക്ടർ, പട്ടികവർഗ വികസന അസിസ്റ്റൻറ് ഡയറക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് സൊസൈറ്റി നിയന്ത്രണം. എ.സി.എഫ്.എസ് നിയന്ത്രണത്തിലുള്ള ആദിവാസി ഭൂമിയിൽ പരിസ്ഥിതിക്കിണങ്ങിയ ടൂറിസം നിർമിതി നടത്തി ഉപയോഗിക്കാനാണ് എൽ.എ. ഹോംസിന് കരാർ നൽകിയത്.
25 ശതമാനം ലാഭവിഹിതം കൈമാറി 26 വർഷത്തേക്കാണ് പദ്ധതിക്ക് ധാരണയായത്. ഇതിൽ ഒരു വർഷം നിർമാണകാലയളവാണ്. അഞ്ചുവർഷത്തിലൊരിക്കൽ ധാരണ പുതുക്കും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും സഞ്ചാരികളെയും സംരക്ഷിക്കേണ്ടത് ഡെവലപ്പറിൻെറ ചുമതലയാണ്. മുളങ്കുടിലുകൾ, ഏറുമാടം എന്നിവയിൽ താമസവും ട്രക്കിങ് സൗകര്യവും പദ്ധതിയുടെ ഭാഗമാകും.
ഓര്‍ഗാനിക് ഏലം, കാപ്പി, ഓറഞ്ച്, തെങ്ങ്, ചെറുനാരങ്ങ, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, മത്സ്യകൃഷി തുടങ്ങിയവ നടത്തിയിരുന്ന ഫാമുകളാണിത്. പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി വരടിമലയിലെ കോട്ടേജുകളുടെ പുനരുദ്ധാരണത്തിനായി അവ വൃത്തിയാക്കി. ജലസേചന ആവശ്യങ്ങൾക്കും മീൻ വളർത്തുന്നതിനും ഭാവിയിലെ ടൂറിസം പ്രോജക്ടിൻെറ ഭാഗമായും വലിയ വിസ്തീർണമുള്ള കുളത്തിൽ നവീകരണ പ്രവർത്തനങ്ങളും തുടങ്ങി. ഫാം ഭൂമി അന്യാധീനപ്പെട്ടുവെന്ന ആശങ്കയാണ് ആദിവാസികൾ പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story