Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:05 AM GMT Updated On
date_range 24 May 2022 12:05 AM GMTസാങ്കേതിക സർവകലാശാലക്ക് 615 കോടിയുടെ ബജറ്റ്
text_fieldsbookmark_border
ശ്രീകാര്യം: സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സാങ്കേതിക സർവകലാശാല ബജറ്റ്. 566.98 കോടി രൂപ വരവും 614.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിന് സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം അംഗീകാരം നൽകി. വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധനകാര്യ സമിതി അധ്യക്ഷൻ ഡോ.പി.കെ. ബിജുവാണ് ബജറ്റ് അവതരിപ്പിച്ചത്. വിളപ്പിൽശാലയിൽ നിർമിക്കുന്ന സർവകലാശാല ആസ്ഥാനമന്ദിരത്തിന് 60 കോടിയും, വിവിധ എൻജിനീയറിങ് സ്കൂളുകൾക്കായി 50 കോടിയും ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും വകയിരുത്തി. ട്രാൻസ്ലേഷനൽ റിസർച് സെന്ററിന് 20 കോടിയും, സ്റ്റാർട്ടപ്പുകൾക്കും ഇന്നവേഷൻ സെന്ററുകൾക്കും 19 കോടിയും നീക്കിവെച്ചിട്ടുണ്ട്. കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെൽ, ഹൈ പെർഫോമൻസ് സ്പോർട്സ് പരിശീലനം, ഗ്രാമീണ മേഖലയിൽ സാമൂഹിക വികസനത്തിനുതകുന്ന 1000 വിദ്യാർഥി പ്രോജക്ടുകൾ എന്നിവക്ക് മൂന്നു കോടി വീതം വകയിരുത്തിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളജുകളിലെ പരീക്ഷാ നടത്തിപ്പുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ആധുനിക വിദൂര പരീക്ഷ നിരീക്ഷണ സംവിധാനത്തിനായി 10 കോടിയും, സർവകലാശാല-വ്യവസായിക സംയുക്ത സംരംഭങ്ങൾക്ക് അഞ്ചുകോടിയും വിനിയോഗിക്കും. ഓൺലൈൻ പരീക്ഷ സംവിധാനത്തിനായി മൂന്നുകോടിയും എൻജിനീയറിങ് ഫാബ് ലാബുകൾക്കായി രണ്ടു കോടിയും ആധുനിക ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനങ്ങൾക്കായി ഒരു കോടിയും ചെലവഴിക്കും. എൻജിനീയറിങ് പഠനം വൈവിധ്യവത്കരിക്കുന്ന പ്രോജക്ട് അധിഷ്‌ഠിത കോഴ്‌സുകൾ, ഇ-കണ്ടന്റ് രൂപവത്കരണം, വിദേശ സർവകലാശാലകളുമായി ചേർന്നുള്ള പ്രോഗ്രാമുകൾ എന്നിവക്കായി നാലു കോടി രൂപ വകയിരുത്തി. പ്രഫഷനൽ ഡോക്യുമെന്റ് തയാറാക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന സോഫ്‌റ്റ്‌വെയറിനു 75 ലക്ഷം, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുവാനുള്ള സാങ്കേതികവിദ്യാ പഠനകേന്ദ്രത്തിന് 50 ലക്ഷം, വിവിധ ഇ-ഗവേണൻസ് സംവിധാനങ്ങൾക്കായി ഒരു കോടി എന്നിവയാണ് ബജറ്റിലെ മറ്റു നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story