പുലർച്ച ട്രെയിനിറങ്ങിയ യാത്രക്കാരെൻറ പണം രണ്ടംഗസംഘം കവർന്നു
text_fieldsതിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ച ട്രെയിനിറങ്ങിയ യാത്രക്കാരെൻറ പണം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നു. സംഘത്തിെൻറ മർദനത്തിൽ പരിക്കേറ്റ യാത്രക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച പുലർച്ച തലസ്ഥാനത്ത് എത്തിയ ബംഗളൂരു ഐലൻഡ് എക്സ്പ്രസിലെ യാത്രക്കാരൻ തച്ചോട്ടുകാവ് കൂത്തതോട്ട് മന്ത്രമൂർത്തി ക്ഷേത്രത്തിന് സമീപം ശ്രീകണ്ഠേശ്വര ഹൗസിൽ ബിജുവാണ് മർദനത്തിനും മോഷണത്തിനും ഇരയായത്.
പവർഹൗസ് റോഡ് ഓവർബ്രിഡ്ജിന് അടിയിൽ പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ പോകുന്നതിനിടയിലായിരുന്നു ആക്രമണം. ബിജുവിെൻറ കൈയിൽ ഉണ്ടായിരുന്ന 8000 രൂപ അക്രമികൾ കൊണ്ടുപോയി.
ട്രെയിൻ ഇറങ്ങിയ ബിജു പവർഹൗസ് റോഡിലൂടെ വാഹനത്തിന് അടുത്തേക്ക് പോകവെ അജന്ത തിയറ്റർ റോഡിൽ നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം അടുത്ത് എത്തി നെയ്യാറ്റിൻകര പോകാനുള്ള വഴി ചോദിച്ചു. ഇതിനിടയിൽ പിറകിലിരുന്നയാൾ ഇറങ്ങി കൈയിലുണ്ടായിരുന്ന ഡോക്യുമെൻറുകളും മറ്റും പിടിച്ചുപറിക്കാൻ ശ്രമിച്ചു. പിടിവലിക്കിടയിൽ ബിജു താഴെ വീണു. ഇതോടെ സംഘം ബിജുവിനെ മർദിച്ചു.
മർദനത്തിനിടയിൽ പണം കവർന്ന സംഘം ബൈക്കിൽ രക്ഷപ്പെട്ടു. മർദനത്തിൽ മുഖത്ത് ഉൾപ്പെടെ ബിജുവിന് പരിക്കേറ്റു. പുലർച്ച സംഭവം നടക്കുമ്പോൾ ഈ ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി ബിജു സഹായം തേടി. തുടർന്ന് പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ഈ ഭാഗങ്ങളിലെ കാമറകൾ പ്രവർത്തിക്കാത്തതും പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ തടസ്സമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.