യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ
text_fieldsകൊട്ടാരക്കര: കലയപുരം അന്തമൺ കളപ്പില അമൃതാലയത്തിൽ തങ്കപ്പന്റെ മകൻ അനിൽകുമാർ (41) മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണന്ന് തെളിഞ്ഞു. സംഭവത്തിൽ സുഹൃത്ത് പൂവറ്റൂർ കിഴക്ക് പുത്തൂർമുക്ക് ഷിബു ഭവനത്തിൽ ഷൈൻ തങ്കച്ചനെ (41 -ഷിബു) അറസ്റ്റ് ചെയ്തു.
ഈ മാസം ഒന്ന് മുതലാണ് അനിൽകുമാറിനെ കാണാതായത്. അകത്തുനിന്ന് അടച്ചിരുന്ന വീടിന്റെ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
അനിൽകുമാറിനൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നവരെയും മറ്റു ചില സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. വസ്തു വിൽക്കുന്നതിനായി ലഭിച്ച അഡ്വാൻസ് തുക ഷിബു മോഷ്ടിച്ച കാര്യം അനിൽകുമാർ പലരോടും പറഞ്ഞിരുന്നുവത്രെ. ഈ വിരോധത്താൽ മാർച്ച് ഒന്നിന് രാത്രി അയൽവാസിയുടെ വീട്ടിലിരുന്ന് മദ്യപിച്ചശേഷം തിരികെ വീട്ടിലേക്ക് പോകുകയായിരുന്ന അനിൽകുമാറിനെ ഷിബു പിറകിലൂടെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മദ്യലഹരിയിൽ മുറിവിന്റെ ആഘാതം മനസ്സിലാക്കാതെ വീടിനുള്ളിൽ കയറി കതകടച്ച് കിടന്ന അനിൽകുമാർ രക്തം വാർന്ന് മരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.