Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദമ്പതികൾ വീട്ടിനുള്ളിൽ...

ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
cancel
camera_alt

ഗോ​പി​നാ​ഥ​ൻ, ഓ​മ​ന

അഞ്ചൽ: ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മമ്പഴക്കോണം കോളനിയിൽ മഞ്ജു വിലാസത്തിൽ ഗോപിനാഥൻ (67), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആ​േറാടെ ജോലി കഴിഞ്ഞെത്തിയ മകൻ മനോജ് വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പരിസരവാസികളുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് അകത്ത് കടന്നപ്പോൾ ഇരുവരും ഒരു കയറി​ൻെറ ഇരുതലകളിലായി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു. പോസ്​റ്റ്​മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ ബുധനാഴ്​ച നടക്കുമെന്ന് പൊലീസ് അറിയിച്ചു. ഏറെ നാളായി ഓമന കാൻസർ ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. മകൾ: പരേതയായ മഞ്ജു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Couple#hanged
News Summary - Couple hanged themselves inside their home
Next Story