വിമാനമിറക്കാൻ 1064 തടസ്സങ്ങൾ
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനും പറന്നുയരുന്നതിനും പ്രയാസം സൃഷ്ടിക്കുന്ന 1064 തടസ്സങ്ങൾ വ്യോമയാന ഡയക്ടറേറ്റ് കണ്ടെത്തി. ഉയർന്ന കെട്ടിടങ്ങളും വൃക്ഷങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇത് 647 പേരുടെ ഉടമസ്ഥതയിലുള്ളതാണ്. ഉടമകൾക്ക് ജി.സി.ഡി.എ നോട്ടീസ് അയച്ചുതുടങ്ങി.
ഡി.ജി.സി.എ ഈ വിഷയത്തിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും ഉയരം സ്വയം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനാകുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. ലാന്‍ഡ് ചെയ്യുന്നവ പെെട്ടന്ന് അത് ഒഴിവാക്കി തിരിച്ച് പറക്കേണ്ടി വരുന്ന സാഹചര്യവും കൂടി തടസ്സങ്ങളിൽ പരിഗണിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, എയ്റോഡ്രോം റഫറൻസിൽ നിന്നുള്ള അകലം, നിർമാണ രീതി, മറ്റ് തടസ്സമുണ്ടെങ്കിൽ അത് എന്നിവ അറിയിക്കാനാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.