Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right108 ആംബുലൻസിൽ...

108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

text_fields
bookmark_border
baby
cancel
camera_alt

Representation Image

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​നി​വ് 108 ആം​ബു​ല​ൻ​സി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. തോ​ട്ട​യ്ക്കാ​ട് ക​ര​വാ​രം മ​ര​ങ്ങാ​ട്ട്കോ​ണം സ്വ​ദേ​ശി​നി​യാ​യ 24 കാ​രി​യാ​ണ് ആം​ബു​ല​ൻ​സി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ആ​റ്റി​ങ്ങ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ തേ​ടി​യ യു​വ​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഡോ​ക്ട​ർ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്റെ സേ​വ​നം തേ​ടി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് പ്ര​തീ​ഷ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി യു​വ​തി​യു​മാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു. ആം​ബു​ല​ൻ​സ് മം​ഗ​ല​പു​രം എ​ത്തു​മ്പോ​ഴേ​ക്കും യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ന​ന്ദ​കു​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി ആം​ബു​ല​ൻ​സി​ൽ ത​ന്നെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

പു​ല​ർ​ച്ചെ 1.10ന് ​ന​ന്ദ​കു​മാ​റി​ന്റെ പ​രി​ച​ര​ണ​ത്തി​ൽ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി അ​മ്മ​ക്കും കു​ട്ടി​ക്കും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ആം​ബു​ല​ൻ​സ് പൈ​ല​റ്റ് പ്ര​തീ​ഷ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram News
News Summary - 108 woman gives birth in an ambulance
Next Story