ഓണത്തിന് മുമ്പ് 113 ഇലക്ട്രിക് ബസുകൾ നഗരത്തിലിറങ്ങും -മന്ത്രി
text_fieldsമെഡിക്കൽ കോളജ്: ഓണത്തിന് മുമ്പ് 113 ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടുമെന്ന് മന്ത്രി ആൻറണി രാജു. കേശവദാസപുരം റസ്റ്റ് റൂമിന്റെയും പട്ടത്തെയും പൊട്ടക്കുഴിയിലെയും ഹൈടെക് ബസ് ഷെൽട്ടറുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ യാത്രാ സൗകര്യങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. നാഷനൽ ഹൈവേയും എം.സി റോഡും ഒന്നിച്ചുചേരുന്ന കേശവദാസപുരം ജങ്ഷനിലെ തിരക്ക് കണക്കിലെടുത്താണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ശുചിമുറികളും മുലയൂട്ടൽ മുറിയും നിർമിച്ചത്. സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, ട്രിഡ ചെയർമാൻ കെ.സി. വിക്രമൻ, നഗരസഭ കൗൺസിലർമാർ, റസി. അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.