14 കാരന് ക്രൂരമർദനം; മാതാവിനും സുഹൃത്തിനുമെതിരെ പരാതി
text_fieldsമംഗലപുരം: മംഗലപുരത്ത് 14കാരനെ മാതാവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ പിതാവ് മംഗലപുരം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. കഴിഞ്ഞ ഒരുവർഷമായി അകാരണമായി മാതാവും സുഹൃത്തും തന്നെ ശാരീരികമായി പീഡിപ്പിക്കുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.
കുടുംബപ്രശ്നങ്ങളെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഇടക്ക് മാറിതാമസിച്ചിരുന്നു. കുറച്ചുനാളുകൾക്ക് മുമ്പാണ് ഇവർ വീണ്ടും ഒരുമിച്ചായത്. മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരനായ പിതാവ് ജോലിക്ക് പോകുന്ന സമയങ്ങളിലാണ് മകനെ ക്രൂരമായി മർദിച്ചിരുന്നതെന്ന് പരാതിയിൽ പറയുന്നു.
രണ്ടുതവണ തിരുവനന്തപുരത്തും, കഴക്കൂട്ടത്തും റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് മാതാവ് കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പരാതിയിലുണ്ട്. ഭാര്യയുടെ സുഹൃത്തിെൻറ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് താൻ മകനുമൊത്ത് ഇപ്പോൾ കടൽത്തീരത്താണ് അന്തിയുറങ്ങുന്നതെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണമാരംഭിച്ചതായി മംഗലപുരം പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴി ചൈൽഡ് ലൈനും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.