വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾക്കുള്ളിൽ ചാക്കിൽ പൊതിഞ്ഞ് കഞ്ചാവ് കടത്ത്; മൂന്നുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്തും സമീപജില്ലകളിലും മൊത്തവിൽപന നടത്തുന്ന മൂന്നംഗസംഘത്തെ 150 കിലോ കഞ്ചാവുമായി സിറ്റി പൊലീസ് പിടികൂടി.
തമിഴ്നാട് കോയമ്പത്തൂർ മധുര വീരകോവിൽ മുക്താർ (21), കായംകുളം എരുവ കുന്നിൽതറയിൽ ശ്രീക്കുട്ടൻ (28), കോയമ്പത്തൂർ സായിബാബകോവിൽ കെ.കെ നഗറിൽ ബാബു (29) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിെൻറയും സ്പെഷല്‍ ബ്രഞ്ചിെൻറയും സഹായത്തോടെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ നിര്‍ദേശാനുസരണം സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ (ക്രമസമാധാനം) ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ മാർച്ചില്‍ രൂപവത്കരിച്ച പ്രേത്യക സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്രപ്രദേശിൽനിന്ന് തമിഴ്നാട്ടിലെത്തുന്ന കഞ്ചാവ് കേരളത്തിലേക്ക് വരുന്ന പച്ചക്കറി ഉൾപ്പെടെ ചരക്കുവാഹനങ്ങളിലാണ് സംഘം കടത്തുന്നത്. കുമാരപുരം പൂന്തി റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ വാട്ടർ അതോറിറ്റിയുടെ നിർമാണങ്ങൾക്കായി സൂക്ഷിച്ചിരുന്ന പൈപ്പുകൾക്കുള്ളിൽ 72 പാക്കറ്റുകളായി ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ വിനു വർഗീസ്, എസ്.ഐമാരായ ജയശങ്കർ, ഷാനവാസ്, ഷമീര്‍, എസ്.സി.പിമാരായ അനില്‍കുമാര്‍, രഞ്ജിത്, രജിത്, ഗോകുല്‍, ജ്യോതി, ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ ഗോപകുമാർ, സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജി ബഷീർ, ചിന്നു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവിെൻറ ഉടവിടം, സംഘത്തിെൻറ ഇടപെടൽ എന്നിവ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.