പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവ്
text_fieldsതിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ മർദിച്ചവശയാക്കിയശേഷം പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും കോടതി വിധിച്ചു.
ആറ്റിങ്ങൽ കരവാരം സ്വദേശിയായ രാജുവിനെയാണ്(56) തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴത്തുക അടക്കാത്തപക്ഷം എട്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം. 2020 ജൂണിൽ സർക്കാർ ഹോമിൽ പഠിച്ചിരുന്ന അഞ്ചാം ക്ലാസുകാരിയായ കുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. നഗരൂർ പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ എം. സഹിൽ, എം. സലീം, എസ്.എസ്. ഷിജു എന്നിവരാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.