ആറ് മാസത്തിനിടെ 359 പരാതികൾ, സൈബർ തട്ടിപ്പുകളിൽ ജാഗ്രത വേണം
text_fieldsതിരുവനന്തപുരം: ഓൺലൈൻ പണം തട്ടിപ്പും മറ്റ് സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽപെട്ട് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ അതിജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
വിവിധ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സിറ്റി പൊലീസ് സംഘടിപ്പിക്കുന്ന സൈബർ ക്രൈം ബോധവത്കരണ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 359 പരാതികൾ കഴിഞ്ഞ ആറുമാസത്തിനിടക്ക് തിരുവനന്തപുരം സിറ്റി സൈബർസെല്ലിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആയതിനാൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴും സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുമ്പോഴും മറ്റ് ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുമ്പോഴും താഴെ പറയുന്നവ ശ്രദ്ധിക്കണമെന്നും കമീഷണർ അറിയിച്ചു.
ഫിഷിങ്
തട്ടിപ്പുകാർ, കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നുന്ന വെബ്സൈറ്റ് നിർമിച്ച് സെർച്ച് എൻജിനുകളിൽ തിരയുമ്പോള്‍ ആദ്യം കാണുന്ന രീതിയില്‍ സജ്ജീകരിക്കുന്നു.
ഇതിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ
1. അപരിചിത മൊബൈൽ നമ്പറുകളിൽ നിന്നോ SMS/ഇ-മെയിൽ മുഖാന്തരമോ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
2. ധനകാര്യ ഇടപാടുകൾ ഓൺലൈൻ ആയി നടത്തുന്നതിനു മുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തുക.
3. വിവിധ ഷോപ്പിങ് സൈറ്റുകളുടെ ഓഫർ വില്പനയുടെ പേരില്‍ വരുന്ന മെേസജുകളിലെ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക.
വിഷിങ് കാളുകൾ
ബാങ്കുകൾ/കമ്പനികൾ/ഇൻഷുറൻസ് ഏജൻറുമാർ/ഗവൺമെൻറ് ഓഫിസർ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തി കസ്റ്റമർ സേവനങ്ങൾക്കായെന്ന വ്യാജേന ആവശ്യമുള്ള രഹസ്യവിവരങ്ങൾ നമ്മളിൽ നിന്നുതന്നെ കരസ്ഥമാക്കി അക്കൗണ്ടിലെ പണം അപഹരിക്കുന്നു.
സ്വീകരിക്കേണ്ട മുൻകരുതൽ
1.ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങൾ / മറ്റ് ആധികാരിക സംരംഭങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും യൂസർ നെയിം/ഒ.ടി.പി/പാസ്വേഡ്/കാർഡ് വിവരങ്ങൾ/സി.വി.വി തുടങ്ങിയവ ചോദിക്കാറില്ല, അതിനാൽ ഇവ ആരുമായും ഫോൺ മുഖാന്തരം പങ്കിടാതിരിക്കുക.
2. ഇത്തരത്തിലുള്ള സേവനങ്ങൾ ആവശ്യമുള്ളപക്ഷം നേരിട്ട് ബാങ്കിൽ പോയി പരിഹരിക്കുക
ഇ-േകാമേഴ്സ് പ്ലാറ്റ്ഫോമുകൾ
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ വിൽപനക്കായി നൽകിയിരിക്കുന്ന സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന നിങ്ങളെ ആളുകൾ സമീപിക്കുന്നു. തുടർന്ന് നിങ്ങൾ വിലപേശിയുറപ്പിക്കുന്ന വില യു.പി.ഐ ആപ്പുകളിലൂടെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും കൊറിയറായി അയക്കാനാവശ്യമുള്ള തുകയടക്കം മെസേജായി /ക്യു.ആർ കോഡ് വരുകയും ചെയ്യുന്നു.
സ്വീകരിക്കേണ്ട മുൻകരുതൽ -
1.നിങ്ങളുടെ പിൻ നമ്പർ നൽകാൻ ഉള്ള റിക്വസ്റ്റ് വന്ന് നിങ്ങൾ ചെയ്താൽ അത്രയും തുക നിങ്ങൾക്ക് നഷ്ടപ്പെടും.
2. ബാലൻസ് /ബാങ്ക് സ്റ്റേറ്റ്മെൻറ് മാത്രം പരിശോധിക്കുക
അപരിചിത ആപ്പുകളിലൂടെയുള്ള തട്ടിപ്പ്
അപരിചിത/വെരിഫൈ ചെയ്യാത്ത ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാർക്ക് നമ്മുടെ മൊബൈൽ, ലാപ്ടോപ്, ഡെസ്ക്ടോപ് തുടങ്ങിയവ ഉപയോഗിക്കാനുള്ള അവസരം നമ്മൾ തന്നെ നൽകുകയാണ് ചെയ്യുന്നത്.
മുൻകരുതൽ
1. അപരിചിത സ്രോതസ്സുകൾ ഡൗൺലോഡുകൾക്കായി ഉപയോഗിക്കാതിരിക്കുക.
2. ഗൂഗിൾ പ്ലേ, ആപ് സ്റ്റോർ തുടങ്ങിയ അംഗീകരിക്കപ്പെട്ട പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.
എ.ടി.എം കാർഡ് സ്കിമ്മിങ്
കാർഡ് ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ സ്കിമ്മിങ് ഡിവൈസ് ഉപയോഗിച്ച് നമ്മുടെ വിവരങ്ങൾ ശേഖരിക്കുകയും ഡമ്മി കീപാഡുകളോ ഒളികാമറയുടെ സഹായത്താലോ നമ്മുടെ പിൻ വിവരങ്ങൾ മനസ്സിലാക്കുന്നു.
മുൻകരുതൽ
1. എ.ടി.എം സന്ദർശിക്കുമ്പോൾ കാർഡ് സ്വൈപ് ചെയ്യുന്ന സ്ലോട്ടുകളിൽ അസാധാരണമായി അധിക ഉപകരണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക.
2.പിൻ ടൈപ്പ് ചെയ്യുമ്പോൾ മറ്റാരും കാണാത്ത വിധം കൈ കൊണ്ട് മറച്ചുപിടിക്കുക.
3.സൂപ്പർമാർക്കറ്റുകൾ, പെട്രോൾ പമ്പുകൾ തുടങ്ങി നാം കാർഡ് ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളിലും നമ്മുടെ മുന്നിൽ വെച്ചുമാത്രം കാർഡ് സ്വൈപ് ചെയ്യാൻ പറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.