40 ശതമാനം ചോരുന്നു: മീറ്റർ നയം നടപ്പാക്കാനൊരുങ്ങി ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: ഉൽപാദിപ്പിക്കുന്ന ജലത്തിെൻറ 40 ശതമാനവും കണക്കിൽപെടാെത ചോരുന്ന സാഹചര്യത്തിൽ 'മീറ്റർ േപാളിസി' നടപ്പാക്കാനൊരുങ്ങി ജല അതോറിറ്റി. ഒരുവർഷം മുമ്പ് നടപടി തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചേർന്ന ബോർഡ് യോഗമാണ് കരട് മീറ്റർ നയത്തിന് അംഗീകാരം നൽകിയത്. ഇതിനെതുടർന്ന് നയവിശദാംശങ്ങളും അതോറിറ്റി പുറത്തിറക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം. മീറ്റർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് വരുമാനരഹിത ജലത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ ഏഴ് വർഷത്തിലൊരിക്കൽ മീറ്റർ മാറ്റണമെന്നാണ് പ്രധാന നിർദേശം.
കാര്യക്ഷമവും കുറ്റമറ്റ രീതിയിലും പ്രവർത്തിക്കുന്നവയാണെങ്കിലും സമയപരിധിയെത്തിയാൽ മാറ്റണം. നിലവിൽ പ്രവർത്തനരഹിതമാകുേമ്പാഴാണ് മീറ്റർ മാറ്റുന്നത്.
പല മീറ്ററുകളിലും അഞ്ച് വർഷമാകുേമ്പാൾതന്നെ തകരാറുകൾ കണ്ടുതുടങ്ങുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ഏഴുവർഷമെന്ന സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. മാറ്റേണ്ട സമയമെത്തുേമ്പാൾ ഉപഭോക്താവിന് അതോറിറ്റി നോട്ടീസ് നൽകും. ഉപഭോക്താവാണ് മീറ്റർ വാങ്ങുന്നതിെൻറ ചെലവ് വഹിക്കേണ്ടത്. നോട്ടീസ് നൽകിയശേഷം മാറ്റിവെക്കലിന് തയാറാകുന്നില്ലെങ്കിൽ ജലഅതോറിറ്റി തന്നെ മീറ്റർ വെക്കുകയും തുക ഉപഭോക്താവിൽനിന്ന് ഇൗടാക്കുകയും ചെയ്യും.
മാത്രമല്ല വിപണിയിൽ കിട്ടുന്ന ഏത് മീറ്ററും ഇനി വാങ്ങി സ്ഥാപിക്കാനാകില്ല. നിശ്ചിത സവിശേഷതകളുമുണ്ടാകണം. മാത്രമല്ല, ടെസ്റ്റിങ്, സ്ഥാപിക്കൽ എന്നിവയിലെല്ലാം കൃത്യമായ മാർഗനിർദേശങ്ങളും മീറ്റർ നയം മുന്നോട്ടുവെക്കുന്നുണ്ട്. ഗാർഹികവും ഗാർഹികേതരവുമായ എല്ലാ കണക്ഷനുകൾക്കും നയം ബാധകവുമാണ്. ഫ്ലൂയിഡ് കൺട്രോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.സി.ആർ.െഎ) അംഗീകരിച്ച മീറ്ററുകളേ പാടുള്ളൂ. ജലഅതോറിറ്റി അംഗീകരിച്ച ലൈസൻസുള്ള പ്ലംബർമാർ മാത്രമേ മീറ്റർ നീക്കം ചെയ്യാൻ പാടുള്ളൂവെന്നും നയത്തിലുണ്ട്.
2950-3000 മില്യൻ ലിറ്റർ (എം.എൽ.ഡി) വെള്ളമാണ് ഒരുദിവസം ഉൽപാദിപ്പിക്കുന്നത് (പത്ത് ലക്ഷം ലിറ്ററാണ് ഒരു മില്യൺ ലിറ്റർ). ഈ കണക്ക് പ്രകാരം മൊത്തം ഉൽപാദനത്തിൽനിന്ന് 1050 ദശലക്ഷം ലിറ്റർ ഒരുദിവസം നഷ്ടപ്പെടുന്നുണ്ട്.
ഒരു ദശലക്ഷം ലിറ്ററിന് 15,000 രൂപയാണ് അതോറിറ്റി വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇൗ കണക്കിൽ 1.57 കോടി രൂപയാണ് പ്രതിദിന നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.