വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് 4.48 കോടി നഷ്ടപരിഹാരം
text_fieldsതിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ പി.എസ്.സി സെക്ഷൻ ഓഫിസർക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഉള്ളൂർ മാവർത്തലക്കോണം ഐശ്വര്യ നഗറിൽ പ്രസീദിെൻറ ഭാര്യ നിധി മോഹനാണ് (46) നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചത്.
2017 ഫെബ്രുവരിയിൽ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നിലായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ സിഗ്നലിൽ നിൽക്കുകയായിരുന്ന നിധിയെ സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചിടുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിധിയെ വിവിധ ആശുപത്രികളിൽ ഒരുവർഷത്തോളം ചികിത്സിച്ചെങ്കിലും ഓർമശക്തി തിരികെകിട്ടിയില്ല. പൂർണ അബോധാവസ്ഥയിലായി ശരീരം തളർന്ന് കിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല.
ഭർത്താവ് പ്രസീദാണ് നിധിയെ പരിചരിക്കുന്നത്. നിധിയുടെ സർവിസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവിൽ അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിലായതിനാൽ ജോലിയിൽ പ്രവേശിക്കാനായില്ല.
നഷ്ടപരിഹാരമായി 2.83 കോടി രൂപയും അപകടമുണ്ടായ 2017 മുതൽക്കുള്ള പലിശയുമടക്കം 4.48 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് തിരുവനന്തപുരം മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രൈബ്യൂണൽ ശേഷാദ്രി നാഥൻ വിധിച്ചത്. ഐ.സി.ഐ.സി.ഐ ലോമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. കോടതി െചലവായി 50 ലക്ഷം രൂപയും ഇൻഷുറൻസ് കമ്പനി കെട്ടിവെക്കണം. നിധി മോഹന് വേണ്ടി അഭിഭാഷകരായ പി. സലിംഖാൻ, എസ്. രാധാകൃഷ്ണൻ, അനു അഷ്റഫ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.