മംഗലപുരത്ത് വില്ലയിൽനിന്ന് 50 പവൻ കവർന്നു
text_fieldsമംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് വില്ലയിൽ കവർച്ച. 50 പവനോളം സ്വർണം കവർന്നതായി പരാതി. മംഗലപുരം നെല്ലിമൂടിലെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിലെ കൊല്ലം സ്വദേശി ഷിജിയുടെ സി-12 നമ്പർ വില്ലയിലാണ് കവർച്ച നടന്നത്.
കൊല്ലം ആയൂർ സ്വദേശിയായ ഇവർ വലപ്പോഴും മാത്രമേ വില്ലയിൽ എത്താറുള്ളൂ. ബുധനാഴ്ച ഉച്ചക്ക് വില്ലയിൽ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. വീടിന്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മൊത്തം 42 വില്ലകളാണുള്ളത്. മംഗലപുരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധ നടത്തി.
അതിസുരക്ഷയുള്ള വില്ലയിൽ മോഷണം നടന്നത് പൊലീസിനെ ഞെട്ടിച്ചു. സുരക്ഷാകവാടത്തിനുപുറമെ രാത്രിയും പകലും സുരക്ഷാ ഉദ്യോഗസ്ഥരും നിരവധി സി.സി.ടി.വി കാമറകളും ഉള്ള സ്ഥലത്ത് കവർച്ച നടന്നതാണ് പൊലീസിനെ കുഴക്കുന്നത്. അതുകൊണ്ടുതന്നെ കവർച്ച നടന്ന വീട്ടുകാരുമായി ബന്ധപ്പെട്ട ആളുകളെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം. സ്ഥലത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.