വേളി ടൂറിസ്റ്റ് വില്ലേജിൽ 56 കോടിയുടെ വികസന പദ്ധതികൾ
text_fieldsതിരുവനന്തപുരം: 56 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വേളിയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുകയാണ്. സന്ദർശകരുടെ ആവശ്യങ്ങൾക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം ഫെസിലിറ്റി സെൻറർ, 9.98 കോടി രൂപയുടെ കൺെവൻഷൻ സെൻറർ, അനുബന്ധ സൗകര്യവികസനത്തിന് 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പാക്കും.
9.50 കോടി രൂപ ചെലവിൽ പ്രധാന പാർക്കിനോട് ചേർന്ന് ആർട്ട് കഫെ സ്ഥാപിക്കും. ഡിജിറ്റൽ മ്യൂസിയം ഉൾപ്പെെട സൗകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാവുക. വേളിയിൽ തന്നെ അർബൻ വെറ്റ്ലാൻഡ് നേച്ചർ പാർക്കും വരികയാണ്. ടൂറിസ്റ്റ് വില്ലേജിന് എതിർവശമുള്ള 10 ഏക്കറോളം പ്രദേശത്താണ് പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമാക്കുന്ന പദ്ധതി രൂപകൽപന ചെയ്യുന്നത്.
അർബൻ-ഇക്കോ പാർക്കുകളും ഇവിടെ തുടങ്ങുന്നു. ആംഫി തിയറ്റർ ഉൾപ്പെെട സംവിധാനങ്ങൾക്കായി 4.99 കോടി രൂപ അനുവദിച്ചു. തീരപാത വികസനത്തിന് 4.78 കോടി രൂപയുടെ പദ്ധതിയുണ്ട്. കുട്ടികളുടെ പാർക്കിെൻറ നവീകരണം പൂർത്തിയായി. നീന്തൽക്കുളവും പാർക്കും നവീകരിക്കാനും അനുമതി നൽകി.
കാനായി കുഞ്ഞിരാമൻ നിർമിച്ച കലാവിസ്മയമായ ശംഖ് സംരക്ഷിക്കുന്നതിെൻറയും പരിസരത്ത് സൗരോർജ വിളക്ക് സ്ഥാപിക്കുന്നതിെൻറയും പ്രവൃത്തികൾ പൂർത്തിയായി. വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ മൂന്ന് സ്പീഡ് ബോട്ട്, അഞ്ച് പെഡൽ ബോട്ട്, ഒരു സഫാരി ബോട്ട്, 100 ലൈഫ് ജാക്കറ്റുകൾ എന്നിവ വാങ്ങും. കെ.ടി.ഡി.സിയുടെ ഫണ്ട് വിനിയോഗിച്ച്് 50 ലൈഫ് ബോയ് വാങ്ങി. ഫ്ലോട്ടിങ് റസ്റ്റോറൻറ് 70 ലക്ഷം രൂപ ചെലവാക്കി നവീകരിച്ചു.
ദിവസങ്ങൾക്കുള്ളിൽ വേളിയിൽ 'കുട്ടി തീവണ്ടി' ഒാടും...
തിരുവനന്തപുരം: വേളി കായലോരത്ത് ഇനി പുകയില്ലാത്ത കൽക്കരി ട്രെയിൻ ഒാടും. സൗരോർജത്തിലാണ് മിനിയേച്ചർ ട്രെയിൻ പ്രവർത്തിക്കുക. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിെൻറ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായാണിത്. കുട്ടികളെ ആകർഷിക്കാനാണ് കൗതുകം നിറക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണയാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെതന്നെ ആദ്യ ട്രെയിൻ സർവിസ് ഒരുമാസത്തിനകം പ്രവർത്തനസജ്ജമാകും. ബംഗളൂരുവിൽനിന്നാണ് മൂന്ന് കോച്ചുകളും എൻജിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാം. സ്റ്റേഷൻ ഉൾപ്പടെ സൗരോർജത്തിലാണ് പ്രവർത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വേളി ടൂറിസ്റ്റ് വില്ലേജിലൂടെ കുട്ടിത്തീവണ്ടിയില്‍ പൊഴിക്കര കായലോരത്ത് രണ്ട് കിലോമീറ്റര്‍ നീളുന്ന സഞ്ചാരം സന്ദർശകർക്ക് വിസ്മയിപ്പിക്കുന്ന അനുഭവമാകും. കോവിഡ് പ്രതിസന്ധി കഴിഞ്ഞാലുടന്‍ പദ്ധതി കമീഷന് ചെയ്യത്തക്ക തരത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. മിനിയേച്ചര്‍ തീവണ്ടിയുടെ ലോഡ് ടെസ്റ്റും ട്രയല്‍ റണ്ണും നടന്നുവരുകയാണ്.
അന്തിമഘട്ട പ്രവൃത്തികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ബംഗളൂരുവിലെ സാന്‍ എൻജിനീയറിങ് ആൻഡ് ലോക്കോമോട്ടീവ്സാണ് ട്രെയിന്‍ നിർമിച്ചത്. രണ്ടു ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് ട്രെയിന്‍. റെയിൽവേ സ്റ്റേഷന് ഉൾപ്പെടെയുള്ളവ സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷൻ പ്രവർത്തനങ്ങളും സൗരോർജത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.