യുവാവിനെ ആക്രമിച്ച കേസ്; മുൻ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സാമ്പത്തിക തർക്കത്തിന്റെ പേരിൽ യുവാവിനെ ഫോണിലൂടെ വിളിച്ചുവരുത്തി കാര്യവട്ടം കാമ്പസിലിട്ട് ക്രൂരമായ മർദിച്ച കേസിൽ എസ്.എഫ്.ഐ കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി അറസ്റ്റിൽ.
കുളത്തൂർ ഗുരുനഗർ മഹേന്ദ്രഭവനത്തിൽ ആദർശിനെയാണ്(27) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ഉൾപ്പെട്ട ഏഴ് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകരും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കേസിൽ രണ്ടാംപ്രതിയാണ് ആദർശ്. കഴിഞ്ഞ മാർച്ച് രണ്ടിനായിരുന്നു ആദർശിന്റെ നേതൃത്വത്തിൽ യുവാവിനെ കാര്യവട്ടം കാമ്പസിലെ ആളൊഴിഞ്ഞ ഭാഗത്തിട്ട് മർദിച്ചത്.
കമ്പും അലുമിനിയം കമ്പിയും ഉപയോഗിച്ച് ആക്രമിച്ചതിനെതുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും വായിലെ രണ്ടുപല്ലുകൾ പൊട്ടുകയും ചെയ്തു. തുടർന്ന് ഒളിവിൽപോയ സംഘം പലഘട്ടങ്ങളിലായി പൊലീസിന് കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.