കടയുടെ ബോർഡ് മാറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു
text_fieldsസംഘർഷത്തിന്റെ സിസി ടി.വി കാമറ ദൃശ്യം
കഴക്കൂട്ടം: കടയിലെ ബോര്‍ഡ് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കഴക്കൂട്ടത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
പരിക്കേറ്റവർ കഴക്കൂട്ടത്തെ സ്വകര്യ ആശുപത്രികളിൽ ചികിത്സ തേടി. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള ബേക്കറിയിലാണ് അക്രമം നടന്നത്.
വെള്ളിയാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം. കടയിലെ ബോർഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്കിടയിലാണ് ആക്രമണം നടന്നത്. ബോർഡ് മാറ്റുന്നതിനെ കുറിച്ചുള്ള സംസാരം ഒടുവിൽ സംഘർഷമാകുകയായിരുന്നു.
ആക്രമണത്തിൽ രണ്ട് സ്ത്രീയ്ക്കടക്കം ആറോളം പേർക്ക് പരിക്കേറ്റു. കഴക്കൂട്ടം സ്വദേശികളായ ഷൈമ, ആഷിക്ക്, ആസിഫ്, അഫ്സൽ, കോൺഗ്രസ് നേതാവ് എം.എസ് അനിൽ , നിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.