ഒാർമശക്തിയുടെ തിളക്കത്തിൽ നാലുവയസ്സുകാരി
text_fieldsതിരുവനന്തപുരം: ഒാർമശക്തിയുടെ തിളക്കത്തിൽ ഇന്ത്യ ബുക് ഒാഫ് റെക്കോഡ്സിൽ സ്വന്തം പേരെഴുതിച്ചേർത്ത് നസിയ നസർ എന്ന നാലുവയസ്സുകാരി. ജില്ലകൾ, മലയാള മാസങ്ങൾ, ഇംഗ്ലീഷ് മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, നോട്ടുകളിൽ ആലേഖനം ചെയ്ത ചിത്രങ്ങൾ, ദേശീയ ചിഹ്നങ്ങൾ, വാഹനങ്ങൾ, പഴവർഗങ്ങൾ, കമ്പ്യൂട്ടർ ഭാഗങ്ങൾ, മലയാള കവികളുടെ പേരുകൾ തുടങ്ങിയവ വേഗത്തിൽ ഒാർത്തെടുത്ത് പറയാനുള്ള കഴിവാണ് നസിയക്ക് ഇൗ അംഗീകാരം നേടിക്കൊടുത്തത്. തൈക്കാട് ചരുവിളാകം ബിസ്മി മൻസിലിൽ നസറുദ്ദീൻ-സാബിറബീഗം ദമ്പതികളുടെ മകളാണ്.
ഒന്നര വയസ്സുള്ളപ്പോൾ മുതൽ തന്നെ പാട്ടിെൻറ വരികളും കളിപ്പാട്ടങ്ങളുടെ പേരുകളുമൊക്കെ ഒാർത്തെടുത്ത് പറയുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് മാതാവ് പറയുന്നു. ഇതേ തുടർന്ന് ഒാരോന്നും പറഞ്ഞ് പഠിപ്പിച്ചു. ഒാർമശക്തിയിലെ സവിശേഷത മനസ്സിലാക്കിയാണ് കുഞ്ഞിന് മൂന്ന് വയസ്സും എട്ടുമാസവും പ്രായമുള്ള സമയത്ത് ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സിനെ സമീപിച്ചത്.
ഒാൺലൈനായിരുന്നു അവതരണം. ഒപ്പം അവതരണത്തിെൻറ 19 വിഡിയോകളും അയച്ചുനൽകി. തടസ്സമില്ലാതെയും മുറിഞ്ഞ് പോകാതെയും പേരുകളോരോന്നും അവതരിപ്പിച്ചതോടെയാണ് അംഗീകാരം തേടിയത്. ബുക് ഒാഫ് റെക്കോഡിൽ ഉൾെപ്പട്ട വിവരം ഒാൺലൈനായി അറിയിച്ച് 20 ദിവസം കഴിഞ്ഞപ്പോൾ സർട്ടിഫിക്കറ്റും മെഡലും െഎഡി കാർഡും ബാഡ്ജുമെല്ലാം തപാലിലെത്തി. ഇതിന് പിന്നാെല കലാംസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട് നസിയ. പിതാവ് നസറുദ്ദീൻ ടെക്സ്റ്റൈൽ ഷോറൂമിലെ സുരക്ഷാജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.