സെക്രട്ടേറിയറ്റിന് മുന്നിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപം മധ്യവയസ്കൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മരിയാപുരം സ്വദേശിയായ 56 കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സെക്രട്ടേറിയറ്റിന് മുന്നിലൂടെ നടക്കുകയായിരുന്ന ഇയാൾ കൈയില്‍ കരുതിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഞരമ്പ് മുറിക്കുകയായിരുന്നു. തുടർന്ന് ഇയാൾ നടപ്പാതയിലേക്ക് വീണു. ഇത് ശ്രദ്ധയിൽപെട്ടവർ സമീപത്തുള്ള പൊലീസുകാരെ വിവരം അറിയിച്ചു. പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയിൽ ആരോഗ്യനില ഗുരുതരമല്ലെന്ന് കണ്ടെത്തിയതോടെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും കേൻറാൺമെൻറ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.