സമാന്തര ബാർ നടത്തിവന്ന ചാത്തന്നൂര്‍ സ്വദേശി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ജില്ലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ സമാന്തര ബാർ നടത്തിവന്ന ചാത്തന്നൂര്‍ സ്വദേശിയെ 102 കുപ്പി വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു. ആര്യനാട്, നെടുമങ്ങാട് ഭാഗങ്ങളിലായി 15 ലിറ്റര്‍ ചാരായവുമായി രണ്ടുപേരെയും പിടികൂടി. ചാത്തന്നൂർ എക്സൈസ് ഇൻസ്പെകർ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ, ശീമാട്ടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരമായി മീനാട് വരിഞ്ഞം കാരംകോട് കോവിൽവിള വീട്ടിൽ അജേഷിനെ 102 കുപ്പികളിലായി 68 ലിറ്റർ വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 5650 രൂപയുമായി എക്സൈസ് പിടികൂടിയത്.
ഇയാളിൽനിന്ന് കർണാടക നിർമിത മദ്യ പായ്കറ്റുകളും കണ്ടെടുത്തു. ഇതിന്റെ ഉറവിടം കണ്ടെത്താൻ വിപുല അന്വേഷണം ആരംഭിച്ചതായി അസി. എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു. ആര്യനാട് കളിയൽനട സ്വദേശി മധുസൂദനന്റെ വീട്ടിൽനിന്ന് 10ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുമങ്ങാട് കുപ്പക്കോണം ദേവി പാലസിൽ സൂരജ് എസ്. പിള്ളയുടെ (53) പക്കൽനിന്ന് വിൽപനക്ക് സൂക്ഷിച്ച ന്റ് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 1900 രൂപയും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.