വയോധികയെ കബളിപ്പിച്ച് 51 ലക്ഷം കവർന്ന നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തു
text_fieldsനാഗർകോവിൽ: ബാങ്കിലുള്ള 39 ലക്ഷം അമേരിക്കൻ ഡോളർ പാവപ്പെട്ടവർക്ക് നൽകാനെന്ന വ്യാജേന വയോധികയുടെ 51 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ അറസ്റ്റ് ചെയ്തു.നൈജീരിയ സ്വദേശി എബുക്ക ഫ്രാൻസിസ് (28) എന്നയാളെയാണ് ഉത്തർപ്രദേശിലെ നോയിഡയിൽനിന്ന് കന്യാകുമാരി സൈബർ ക്രൈം വിഭാഗം പൊലീസ് അറസ്റ്റ് ചെയ്ത് കന്യാകുമാരിയിലെത്തിച്ചത്. കന്യാകുമാരി കപ്പിയറ സ്വദേശി മാർഗരറ്റ് (61) ന്റെ പണമാണ് നഷ്ടമായത്.
ലണ്ടൻ സ്വദേശിയായ ജെനിഫർ വില്യംസിന്റെ പേരിലുള്ള ഇ-മെയിൽ 2020 ആഗസ്റ്റ് 14 നാണ് മാർഗരറ്റിന് ലഭിച്ചത്.ലണ്ടൻ ബാങ്കിലുള്ള 39 ലക്ഷം അമേരിക്കൻ ഡോളർ നിക്ഷേപം ഇന്ത്യയിലെ പാവപ്പെട്ടവർക്ക് നൽകാൻ തെരഞ്ഞെടുത്തതായും റിസർവ് ബാങ്കിന് നികുതി നൽകാൻ ഇന്ത്യൻ രൂപ അയക്കാനും ആവശ്യപ്പെട്ടു. ആദ്യഘട്ടം രൂപ അയച്ചപ്പോൾ ആർ.ബി.ഐ മുദ്രയുള്ള ചില പേപ്പറുകൾ അയച്ചുകൊടുത്തു.
പലതവണ പണം ആവശ്യപ്പെപ്പോൾ തട്ടിപ്പ് മനസ്സിലായതിനെ തുടർന്ന് കന്യാകുമാരി എസ്.പിയെ കണ്ട് പരാതി നൽകി. സൈബർ ക്രൈം ഉദ്യോഗസ്ഥരായ സുന്ദരം, വില്യം ബെഞ്ചമിൻ, ബെർലിൻ, മഹേശ്വരൻ തുടങ്ങിയവരെ ജില്ല എസ്.പി ഭദ്രി നാരായണൻ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.