അമ്മത്തൊട്ടിലിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞ്, ‘പ്രകൃതി’യെന്ന് പേരിട്ടു
text_fieldsതിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ആറുമാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞ് സംരക്ഷണക്കായി എത്തി. അമ്മത്തൊട്ടിൽ 2002 നവംബറിൽ തലസ്ഥാനത്തു സ്ഥാപിച്ചതിനുശേഷം ലഭിക്കുന്ന മൂന്നാമത്തെ മുതിർന്ന കുട്ടിയാണ് പുതിയ അതിഥി. 2003ൽ നാലുവയസ്സുള്ള പെൺകുഞ്ഞും കഴിഞ്ഞ േമയിൽ അഞ്ചു മാസം പ്രായമുള്ള ആൺകുഞ്ഞും (വേനൽ) ആണ് ഇത്തരത്തിൽ അമ്മത്തൊട്ടിലിൽ എത്തിയത്.
സാധാരണ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ പരിരക്ഷക്കായി എത്തുന്നവരാണ് അധികവും. രണ്ടുമാസത്തെ ഇടവേളക്കുശേഷം ശനിയാഴ്ച പുലർച്ച അഞ്ചുമണിക്കാണ് പുതിയ കുട്ടിയുടെ വരവ്. ഡിസംബർ 19 നാണ് അവസാനമായി കുരുന്നിനെ ലഭിച്ചത്.
6.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നും പ്രകൃതി എന്ന് പേരിട്ടതായും സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.