Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്ര​േട്ടറിയറ്റിൽ...

സെക്ര​േട്ടറിയറ്റിൽ ഭരണപക്ഷ സംഘടനാ നേതാവിനെതിരെ പരാതിയുമായി വനിതാ ഉദ്യോഗസ്ഥ

text_fields
bookmark_border
kerala secretariat
cancel

തിരുവനന്തപുരം: സെക്ര​േട്ടറിയറ്റില്‍ ധനകാര്യവകുപ്പിലെ ഭരണപക്ഷ അനുകൂല സംഘടനാ നേതാവിനെതിരെ പരാതിയുമായി വനിതാ ഉദ്യോഗസ്ഥ. സംഭവത്തെക്കുറിച്ച്​ പൊലീസ് സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.

ദിവസങ്ങൾക്ക്​​ മുമ്പാണ്​ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥയായ യുവതി അഡീഷനല്‍ ചീഫ്​ സെക്രട്ടറിക്ക് പരാതി നല്‍കിയത്. ജോലി നിര്‍വഹിക്കുന്നതിനിടെ അടുത്തെത്തിയ ഇടതുസംഘടനാ നേതാവ് കൂടിയായ ഉദ്യോഗസ്ഥന്‍ തന്നോട്​ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയിലെ ഉള്ളടക്കം പിന്നീട്​ ഊമക്കത്തായി പ്രചരിച്ചു. അതോടെ​ വിഷയം സെക്ര​േട്ടറിയറ്റിൽ ചർച്ചയാകുകയും ചെയ്​തു. തുടർന്ന്​ പൊലീസ്​ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി​. സംഭവത്തെക്കുറിച്ച്​ മുഖ്യമന്ത്രിയുടെ ഓഫിസിലും വിവരം ലഭിച്ചിട്ടുണ്ട്​. എന്നാൽ, ഉദ്യോഗസ്ഥ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നറിയുന്നു. പരാതി ലഭിച്ചാലുടന്‍ കേസ്​ രജിസ്​റ്റർ ചെയ്യണമെന്ന നിർദേശം പൊലീസിന്​ ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Secretariatcomplaint
News Summary - A woman officer with a complaint against the leader of a ruling party organization in the Secretariat
Next Story