ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsമംഗലപുരം: ക്ലർക്കായി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. മംഗലപുരം കിണറ്റുവിള വീട്ടിൽ കണ്ണൻ എന്ന രഞ്ജിത്തി (25)നെയാണ് പണം തട്ടിയെടുത്ത പരാതിയിൽ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കയർ ബോർഡ് ജീവനക്കാരൻ എന്ന വ്യാജ ഐഡി കാർഡ് കാണിച്ചാണ് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ രഞ്ജിത് തട്ടിയെടുത്തത്. മുരുക്കുംപുഴ സ്വദേശിയുടെ ഭാര്യക്ക് കയർബോർഡിന്റെ സെക്രട്ടറിയേറ്റിലുള്ള സെക്ഷൻ ഓഫിസിൽ യു.ഡി. ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി 2022 നവംബർ 24 ന് 50000 രൂപ വാങ്ങിയിരുന്നു.
തുടർന്ന് കഴിഞ്ഞ ജനുവരി രണ്ടിന് നിയമനഉത്തരവും തിരിച്ചറിയൽ രേഖയും നൽകിയ ശേഷം 14000 രൂപ കൂടി രഞ്ജിത് വാങ്ങിയ. അടുത്തമാസം അഞ്ചിന് ജോലിക്ക് പ്രവേശിക്കണമെന്നും താൻ കൂടി ജോലി സ്ഥലത്തുവന്ന് എല്ലാവരെയും പരിചയപെടുത്താമെന്നും രഞ്ജിത് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞത്. ഇയാൾക്കെതിരെ കടക്കാവൂർ പോലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. നിരവധിപേർ തട്ടിപ്പിനിരയായെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.