14 കാരിയെ അസഭ്യം പറഞ്ഞ യുവാവ് പോക്‌സോ നിയമപ്രകാരം പിടിയില്‍
text_fieldsനേമം: 14 കാരിയെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ പോക്‌സോ നിയമപ്രകാരം നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം ഐക്കരവിളാകം നെടിയവിള വീട്ടില്‍ രവീണ്‍ എന്നറിയപ്പെടുന്ന ശങ്കര്‍ (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തുവച്ചാണ് നേമം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതിയും കൂട്ടാളിയും തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും പെണ്‍കുട്ടിയുടെ അയല്‍വാസി ഇതുചോദ്യം ചെയ്യവെ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തത്.
പ്രതി നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ്. ഫോര്‍ട്ട് എ.സി ഷാജിയുടെ നിര്‍ദ്ദേശപ്രകാരം സി.ഐ രഗീഷ്‌കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, പ്രസാദ്, രാജേഷ്, വിജയന്‍, എ.എസ്.ഐമാരായ ശ്രീകുമാര്‍, എസ്.സി.പി.ഒ മുരുകന്‍, സി.പി.ഒമാരായ പ്രവീണ്‍, ഗിരി, ഉണ്ണി, സജു, ലതീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.