വാഹനാപകടം പതിവ്; കഴക്കൂട്ടത്ത് ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്ന് പൊലീസ്
text_fieldsകഴക്കൂട്ടം: സർവിസ് റോഡിലേക്കും മറ്റും പോകുന്ന വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് അടിയന്തരമായി ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കും നിർമാണ കമ്പനിയായ ആർ.ഡി.എസിനും കഴക്കൂട്ടം സി.ഐ അജിത്ത് കുമാർ കത്ത് നൽകി. കഴക്കൂട്ടം മേൽപാലത്തിന്റെ താഴെയുള്ള സർവിസ് റോഡിലും മറ്റും ദിശാബോർഡും ഡിവൈഡറും സിഗ്നൽ ലൈറ്റും ഇല്ലാത്തത് കാരണം ദിവസവും നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.
സർവിസ് റോഡ് വഴി പെട്ടെന്ന് വാഹനങ്ങൾ വരുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. നേരത്തെ നിരവധിതവണ ബന്ധപ്പെട്ട അധികാരികളോട് പൊലീസ് ഈക്കാര്യം ആവശ്യപ്പെട്ടിട്ടും നടപ്പാകാതെ വന്നതോടെയാണ് കത്ത് നൽകിയത്. പാലം ഉദ്ഘാടന സമയത്ത് നിർമിച്ച ലൈറ്റുകൾ പലതും പ്രകാശിക്കുന്നില്ല. കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിൽ ലൈറ്റുകൾ പലതും കേടായി. അറ്റകുറ്റപ്പണി ഇനിയും ബാക്കിയുള്ളതിനാൽ നിർമാണ കമ്പനിയായ ആർ.ഡി.എസ് ദേശീയപാത അതോറിറ്റിക്ക് റോഡ് ഇതുവരെയും കൈമാറിയിട്ടില്ലെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.