ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ അമരിവിള ജങ്ഷന് സമീപം ഹോട്ടൽ അടിച്ചുതകർത്ത് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വെങ്ങാനൂർ കെ.എസ് റോഡിൽ പനനിന്നവിള വീട്ടിൽ സൂരജിനെയാണ് (19) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വെങ്ങാനൂർ ജങ്ഷന് സമീപം മോഹൻകുമാർ നടത്തി വന്നിരുന്ന ഹോട്ടലിെൻറ അടുക്കള ഭാഗത്ത് അതിക്രമിച്ച് കയറിയ പ്രതികൾ ഇലക്ട്രിക്കൽ ഉപകരണങ്ങളും ഫർണിചറുകളും അടിച്ച് നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഹോട്ടൽ ജീവനക്കാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപിക്കുകയായിരുന്നു. പ്രദേശത്ത് നിരന്തരമായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളുമാണ്.
ഹോട്ടലിൽ നിന്നും വാങ്ങിയ കറിക്ക് രുചി കുറവാണെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആക്രമണം നടത്തുകയുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്നാംപ്രതിയായ സൂരജിനെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ കുമാർ, എസ്.ഐമാരായ സജി എസ്.എസ്, തിങ്കൾ ഗോപകുമാർ, എസ്.സി.പി.ഒ സജൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.