നിരവധി കേസുകളിലെ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: എസ്.ഐയെ കാറിൽ തട്ടിക്കൊണ്ടുപോകുകയും ബിഷപ് ഹൗസ് ആക്രമിക്കുകയും ചെയ്തതുൾപ്പെടെ നിരവധി കേസുകളിലെ പ്രതി കഞ്ചാവ് കടത്തിനിടെ പൊലീസിന്റെ പിടിയിലായി. നെയ്യാറ്റിൻകര കൂട്ടപ്പന കീർത്തനം വീട്ടിൽ ശാന്തിഭൂഷണാണ് (42) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.
ആര്യങ്കോടിന് സമീപം മൂന്നാട്ടുമുക്ക് പാലത്തിന് സമീപംവെച്ച് ചൊവ്വാഴ്ച രാത്രിയിലാണ് ഒന്നരകിലോ കഞ്ചാവുമായി കാറിൽ വരികയായിരുന്ന ശാന്തിഭൂഷണെ സി.ഐ ശ്രീകുമാരൻനായരും സംഘവും പിടികൂടിയത്. കാറിൽ കഞ്ചാവുമായി സഞ്ചരിച്ച് ചില്ലറ വിൽപന നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് വെളിപ്പെടുത്തി.
നെയ്യാറ്റിൻകരയിൽ ബിഷപ് ഹൗസ് ആക്രമിച്ച കേസിലും കോഴിക്കോട് തേഞ്ഞിപ്പലത്ത് എസ്.ഐയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.