വ്യാജ സൊസൈറ്റിയുടെ പേരിൽ മൂന്നുകോടി തട്ടിയ പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: വ്യാജ സഹകരണ സ്ഥാപനമാരംഭിച്ച് പണംതട്ടിയ കേസിലെ പ്രതി പിടിയിൽ. വള്ളക്കടവ് പുത്തൻപാലം അനുഗ്രഹ വീട്ടിൽ മുരളി (61- സോഡ മുരളി) യെയാണ് ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
തിരുവനന്തപുരം തകരപ്പറമ്പ് കേന്ദ്രീകരിച്ചാണ് ജില്ല ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രിക് സൊസൈറ്റി എന്ന സ്ഥാപനമാരംഭിച്ചത്. ചിലരുമായി സഹകരിച്ചാണ് സ്ഥിരനിക്ഷേപം, ദിവസനിക്ഷേപം, പ്രതിമാസ നിക്ഷേപം എന്നിവയിലൂടെ ഇയാൾ മൂന്നു കോടിയോളം രൂപ തട്ടിയെടുത്തത്.
2013നും 2020നും ഇടയിൽ നിരവധിയാളുകൾക്ക് ജോലി വാഗ്‌ദാനം നൽകിയും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇവരിൽ പലരെയും മൂന്നു മുതൽ ആറുമാസം വരെ ജോലിക്ക് നിയോഗിച്ചു. എന്നാൽ, ശമ്പളം നൽകിയിരുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. സൊസൈറ്റി രജിസ്ട്രാറുടെ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടെത്തി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.