Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅദാനി ഗ്രൂപ് സ്വകാര്യ...

അദാനി ഗ്രൂപ് സ്വകാര്യ വ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നു

text_fields
bookmark_border
trivandrum airport
cancel

ശംഖുംമുഖം: വിമാനത്താവള വികസനത്തിന്​ സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ് ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി രംഗത്ത് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തി​െൻറ തുടര്‍വികസനത്തിന്​ ഭൂമിയേറ്റെടുക്കാനുള്ള സാധ്യത കണ്ടതോടെയാണിത്​. കൂടുതല്‍ വികസനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിദേശ സർവിസുകള്‍ ആരംഭിക്കാനും വിമാനത്താവളത്തി​െൻറ ലൈസന്‍സ് നിലനിര്‍ത്താനും കഴിയൂ. മുംബൈ വിമാനത്താവള നടത്തിപ്പ് അവകാശം നേടിയവര്‍ പിന്നീട് തുടര്‍വികസനത്തിന്​ സ്വകാര്യവ്യക്തികളില്‍നിന്ന്​ നേരിട്ടാണ് ഭൂമി ഏറ്റെടുത്തത്. വിമാനത്താവളത്തി​െൻറ രണ്ടാംഘട്ട വികസനത്തിന്​ മുട്ടത്തറ പേട്ട വില്ലേജില്‍പെട്ട വള്ളക്കടവ്, വയ്യാമൂല പ്രദേശങ്ങളില്‍നിന്നായി 82 ഏക്കര്‍ സ്ഥലം വേണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി മുമ്പ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിെൻറ അടിസ്ഥാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 2012 ഡിസംബര്‍ 24ന് കേന്ദ്ര വ്യോമയാന മന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍, ചീഫ്​ സെക്രട്ടറിയടക്കമുള്ളവരുടെ യോഗം വിളിക്കുകയും യോഗത്തില്‍ വിമാനത്താവള വികസനത്തിന് സ്ഥലം നൽകാന്‍ സര്‍ക്കാര്‍ തയാറാ​െണന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കുകയും ചെയ്​തിരുന്നു. ഇതി​െൻറ ഭാഗമായി വള്ളക്കടവ് -വയ്യാമൂല പ്രദേശങ്ങളില്‍നിന്ന്​ 73 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് സാമൂഹിക ആഘാതപഠനവും നടത്തി. 2018 ജൂണില്‍ സ്ഥലം ഏ​െറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് ഗസറ്റ് വിജ്ഞാപനവും ഇറക്കി. ഇതിനിടെയാണ് വിമാനത്താവളം സ്വകാര്യവത്​കരിക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചത്​. ഇതിനിടെ കുടിയൊഴിപ്പിക്കപ്പെടുന്ന 171 കുടുംബങ്ങളെ കലക്ടറേറ്റില്‍ ഹിയറിങ്ങിന് വിളിച്ചെങ്കിലും 17 പേര്‍ ഒഴികെ മറ്റാരും പോകാതെവന്നു. സ്വകാര്യവത്​കരണം നടത്തുന്ന വിമാനത്താവളത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന്​ നിലപാട് ഉടമസ്ഥര്‍ സ്വീകരിച്ചതോടെ സര്‍ക്കാറും പിന്മാറി. റണ്‍വേക്ക് പുറത്ത് ബേസിക് സ്ട്രിപ് ആവശ്യമായ സ്ഥലസൗകര്യമില്ലാത്തത് കാരണം സുരക്ഷാ ഏജന്‍സിയുടെ താൽക്കാലിക ലൈസന്‍സിലാണ് വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുതന്നെ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani Groupacquire land
News Summary - Adani Group Preparing to acquire land directly from private individuals
Next Story